പ്രണയം എന്ത്? എങ്ങനെ ?
അവളുടെ സൗന്ദര്യത്തിൽ ഏത് ദേവനും അടിയറവ് പറഞ്ഞു പോകും….….പക്ഷെ അവളുടെ സ്നേഹവും സൗന്ദര്യവും ഈ ദേവന് മാത്രം സ്വന്തം.
ഇന്നലെ രാത്രിത്തെയും ഇന്ന് രാവിലത്തെയും അവൾടെ ആറ്റിറ്റുട് എന്നെ സങ്കടപ്പെടുത്തിയെങ്കിലും എന്നില്ലെ ഈഗോ അത് പുറത്തു കാണിക്കാൻ അനുവദിച്ചില്ല…. ജാനിയെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
“‘ഇതെന്തൊന്ന് ഒരിങ്ങിക്കെട്ടി നിക്കുന്നെ….ണക്കകമ്പിന് ചേല ചുറ്റിയത് പോലെ….അതൊക്കെ ആ നിമ്മി കൊച്ച്…ഹൊ…എന്നാ ഭംഗിയാണെന്നോ സാരിയിൽ കാണാൻ… അന്ന് ഓണം സെലിബ്രേഷന് സാരിചുറ്റിവന്നപ്പോൾ കണ്ണെടുക്കാൻ തോന്നിയില്ല….പക്ക മലയാളി മങ്ക….ഐശ്വര്യം തുളുമ്പു വായിരുന്നു ….അന്നെ അവളെയങ്ങ് പ്രപ്പോസ് ചെയ്താ മതിയായിരുന്നു… അതെങ്ങനെ അതിന് മുമ്പേ ഈ പിശാച് എൻ്റെ തലയിലായില്ലേ”
ഇത്രയും പറഞ്ഞിട്ട് ഞാൻ ഇടക്കണ്ണിട്ട് ജാനിയെ നോക്കി.
മുഖം കാണാൻ പറ്റുന്നില്ല…. രണ്ടു മിനിറ്റ് കഴിഞ്ഞ് ജാനി സാരിയുടെ തലപ്പ് കൊണ്ട് കണ്ണ് തുടച്ചിട്ട് എൻ്റെ അടുത്ത് വന്നു.
“‘ഞാനായിട്ട് വലിഞ്ഞു കേറിയതല്ലാലോ….നിൻ്റെ പ്രവർത്തി ദോഷം വലിച്ചുകൊണ്ട് വന്നതല്ലേ എന്നെ നിൻ്റെ ജീവിതത്തിൽ….അതുകൊണ്ട് നഷ്ടം എനിക്ക് മാത്രം…എൻ്റെ ജീവിതം നശിപ്പിച്ചിട്ട് ഇപ്പൊൾ ഞാൻ പോരാ…. ഏതൊരു അഴിഞ്ഞാട്ടകാരിയെ കണ്ടപ്പോൾ നിനക്ക് ഞാൻ അധികപറ്റ്.. വേണ്ട ദേവാ ഇനി നിനക്കൊരു ശല്യമായി നിൻ്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി ഞാൻ വേണ്ട ….നമ്മുക്ക് പിരിയാം…എന്നിട്ട് നീ അവളെയും കെട്ടി സുഖമായിട്ട് ജീവിച്ചോ…നിനക്കൊരു ശല്യമായി ഞാൻ ഇനി വരില്ല”‘….