പ്രണയം എന്ത്? എങ്ങനെ ?
എന്നും രാവിലെ കവിളിൽ ഒരു ചുടു ചുംബനവും തന്നു ജാനുട്ടി നിറഞ്ഞ പുഞ്ചിരിയോട എന്നെ ഉണർത്താറാണ് പതിവ്…..രാവിലെ കുളിച്ച് ഈറൻ മുടിയുമായി ഐശ്വര്യം നിറഞ്ഞ മുഖം കണ്ട് ഉണരുന്നതെ ഒരു ഭാഗ്യമാണ്….അന്നത്തെ ദിവസം സന്തോഷം നിറവാർന്നതായിരിക്കും….
ഉണർന്ന് മടിപിടിച്ച് ഇരിക്കുന്ന എന്നെ അമ്മ കുട്ടിയെ സ്കൂളിൽ പോകാൻ ഒരുക്കുന്നപോലെ ശാസിച്ചും, ശകാരിച്ചും…..അധ്യാപികയുടെ ഭാവത്തോടെയുള്ള നോട്ടം കൊണ്ട് എന്നേ നയിച്ചും….പാതി ഭാവത്തിൽ ശൃംഗരിച്ചും , പ്രണയിച്ചും എന്നെ ഒരുക്കുന്നവൾ….
പക്ഷേ ഇന്ന് രാവിലെ എന്നെ ഉണർത്താനോ കോളേജിൽ പോകാൻ ഒരുങ്ങാൻ സഹായിക്കാനോ ഒന്നും എൻ്റെടുത് ജാനൂട്ടി വന്നില്ല.
ഞാനെന്നൊരാൾ അവിടെ ഉള്ളതായിട്ട് പോലും അവൾ കണ്ട ഭാവം കാണിച്ചില്ല….. പലവട്ടം ഞാൻ മിണ്ടാനും അടുക്കാനും ചെന്നപ്പോൾ എന്നെ അവഗണിച്ചു…..അവളുടെ അവഗണന എന്നെ വേദനിപ്പിച്ച്കൊണ്ടിരുന്നു…..
കുളിച്ചൊരുങ്ങി വന്നപ്പോൾ കാണുന്നത് ഒരു ചുമപ്പ് നിറത്തിലെ സാരിയും ചുറ്റി കണ്ണാടിയുടെ മുന്നിൽനിന്നും ഒരുങ്ങുന്നു പെണ്ണിനെയാണ്…ചുവപ്പ് സാരിയിൽ സാക്ഷാൽ ദേവി എഴുന്നള്ളിയത് പോലെ തോന്നി…..
അഞ്ജനമെഴുതിയ
മയിൽപീലി കണ്ണുകൾ,വില്ലുപോലെ നേർത്ത പിരുകങ്ങൾ, നീണ്ട നാസിക, കുഞ്ഞ് തത്തമ്മ ചുണ്ടുകൾ, വട്ട മുഖം, ശംഖ് ആകൃതിയിലെ കഴുത്ത്, നിതംബം മറക്കുന്ന നീണ്ട മുടി, ചന്ദനത്തിൻ്റെ നിറം, ആരെയും മോഹിപ്പിക്കുന്ന ഉടലഴക്….. അപ്സരസാണ് എൻ്റെ ജാനകി…. എന്റെ മാത്രം ജാനുട്ടി ….