പ്രണയം എന്ത്? എങ്ങനെ ?
ഇവിടിപ്പം ന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ ഞാൻ കിളിയും പറന്നു അവിടെ ഇരുന്നു…..അവളെയൊന്ന് ശുണ്ടി പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ….ഇതിപ്പോ വല്ലോടുതും കിടന്ന പാമ്പിനെ എടുത്ത് എവിടെയോ വെച്ചപോലെയായി…
‘”ലൈറ്റ് ഓഫ് ആക്ക്….എനിക്ക് ഒറങ്ങണം”‘…..
കിടന്ന് കൊണ്ട് എന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ വിളിച്ചു പറഞ്ഞവൾ .
ഞാൻ ലൈറ്റ് ഓഫാക്കി ജാനിടെ അടുത്ത് പോയി പറ്റിച്ചേർന്ന് കിടന്നു.
“‘മാറി കിട…നിക്ക് ചൂട് എടുക്കുന്നു”‘….
“‘എസി ഇട്ടെക്കുവല്ലെ നല്ല തണുപ്പ് …നിക്ക് തണുക്കുന്നു’”….
എന്ന് പറഞ്ഞുകൊണ്ട് ഞാൻ അല്പംകൂടി ചേർന്ന് കിടന്നു.
“‘തണുക്കുന്നെങ്കി പോയി കാമുകിയെ കെട്ടിപിടിച്ചു കിടക്ക്….അല്ലേലും അവള് മതിയല്ലോ….ഇവിടെ ഒരുത്തി ഒണ്ടെന്നൊരു വിചാരമുണ്ടോ….ഇനി മേലാൽ ജാനുട്ടിന്ന് പറഞ്ഞു എന്നെ തൊടാൻ വന്നു പോകരുത്….ഹ്മ്മ”‘….
“‘ജനുട്ടിന്ന് പറഞ്ഞു വരില്ല.. പക്ഷേ എൻ്റെ ജാനുന്ന് വിളിച്ചോണ്ട് വരും”‘…..
ഇതും പറഞ്ഞുകൊണ്ട് ഞാൻ ജാനുട്ടിനെ പുറകീന്ന് ഇറുക്കെ പുണർന്നു.
“‘ആ”‘…..കെട്ടിപടിച്ചതിന് കുരിപ്പ് എന്റെ വയറിൽ മുട്ട് കൈ കൊണ്ട് കുത്തി.
‘”കീറണ്ട.. ഇനിയും എന്നെ തൊടാൻ വന്നാൽ ഞാൻ ഇനിയും കുത്തും”‘.
സംഭവം കൈയിന്ന് പോയി….ഇനി അവൾടെ അടുത്ത് പോയാ ചിലപ്പോൾ കത്തികൊണ്ടും കുത്താൻ മടിക്കില്ല….എൻ്റെ സെഫ്റ്റിക്ക് വേണ്ടി ഞാൻ അടങ്ങിക്കിടന്നു ഉറങ്ങി.