പ്രണയം എന്ത്? എങ്ങനെ ?
‘”ഹാ….എൻ്റെ തക്കുടു പിണങ്ങാതെ….ചേച്ചിടെ വാവ എന്താ പറയാൻ വന്നെ’”….ജാനി എൻ്റെ തല വീണ്ടും മടിയിൽ വെച്ച് തടവാൻ തുടങ്ങി.
‘”അതെ ചേച്ചി.. ഇന്നൊരു സംഭവം ഉണ്ടായി’”….
ഞാനാ വിടർന്ന കരിമിഴികൾ നോക്കി പറഞ്ഞു.
‘”ന്താ വാവേ’”…..വാത്സല്യത്തോടെ എൻ്റെ മുടി മാടി ഒതിക്കികൊണ്ട് ചേച്ചി ചോദിച്ചു.
‘”അതെ….ഇന്ന് ഉച്ചക്ക് ആ നിമ്മി എന്നെ ഒറ്റക്ക് വിളിച്ചോണ്ട് പോയി ഒരു കാര്യം പറഞ്ഞു’”….
‘”ന്ത് കാര്യം’”….
ചേച്ചി എന്നെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
‘”I love you ന്ന്…… നിക്ക് അങ്ങ് ന്തോ പോലെയായി’”…..
ഞാൻ നാണത്തോടെ പറഞ്ഞും കൊണ്ട് വീണ്ടും എൻ്റെ മുഖം ചേച്ചിടെ അണിവയറിൽ പൂഴ്ത്തി.
‘”വാവേ തെളിച്ചു പറഞ്ഞെ അവിടെയെന്താ സംഭവിച്ചേന്ന്’”…..
ചേച്ചി എൻ്റെ മുഖം വയറ്റിൽ നിന്ന് പിടിച്ച് മാറ്റിയിട്ട് എന്നെ നോക്കി പേടിപ്പിച്ചുകൊണ്ട് ചോദിച്ചു.
ചേച്ചിടെ മുഖത്തെ ഭാവം മാറിയപ്പോൾ ഞാൻ വള്ളി പുള്ളി തെറ്റാതെ അവിട നടന്നത് മൊത്തവും കുംബസാരിച്ചു….
‘”അതെന്താടാ ചെക്കാ നീ ഒരു രണ്ടു മാസം മുന്നേ പറഞ്ഞിരുന്നെങ്കിൽ സമ്മതിച്ചേനെന്ന് പറഞ്ഞത്’”….
.ചേച്ചി ഉണ്ടകണ്ണ് ഉരിട്ടിക്കൊണ്ട് ചോദിച്ചു.
‘”അതു ഞാൻ ചുമ്മാ പറഞ്ഞതാ’”…..
ഞാൻ ചേച്ചിടെ മുഖത്ത് നോക്കാതെ പറഞ്ഞു.
‘”കള്ളം പറയാതെ വാവേ….ഞാനല്ലേ ചോദിക്കുന്നെ..ൻ്റെ.. വാവ..പറ..ന്താ അങ്ങനെ പറഞ്ഞെന്ന്’”…..