പ്രണയം എന്ത്? എങ്ങനെ ?
ഇവളുടെ കോപ്രായങ്ങൾ കണ്ടപ്പോൾ ചിരി വന്നെങ്കിലും ഞാൻ അത് മുഖത്ത് കാണിക്കാതെ ഒന്നുകൂടി കാണിക്കും എന്ന് ഉറപ്പു വരുത്തിയിട്ട് ബാത്ത്റൂമിൽ കേറി.
മണി 12 കഴിഞ്ഞു..പെണ്ണ് അപ്പോളാണ് എന്നെ തളളി, കുളിക്കാൻ വിട്ടത്.
ഇനി ചിലപ്പോൾ കുളിച്ചിട്ട് ചെല്ലുമ്പോൾ ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയിൽ ഞാൻ നല്ലൊരു കുളിയും കഴിഞ്ഞു പെട്ടെന്ന് ഇറങ്ങി.
കുളിച്ചു ഇറങ്ങിയപ്പോളാണ് ജാനിയുടെ ചതി എനിക്ക് മനസിലായത്..
പെണ്ണ് ലൈറ്റ് എല്ലാം അണച്ച് ഒരു നീല ടീ-ഷർട്ടും വൈറ്റ് സ്കർട്ടും ഇട്ട് കട്ടിലിൽ കിടന്നിരുന്നു..ഇതിനാണ് പണ്ടുളളവർ പറയുന്നത്.. ശത്രുനെ നമ്പിയാലും പെണ്ണിനെ നമ്പരുതെന്ന്…
പറഞ്ഞ വാക്കിന് വിലയില്ലാത്ത പട്ടി..!! ഞാൻ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.
വേഗം ഒരു ഷോർട്സ് വലിച്ചു കേറ്റി ജാനിയുടെ അടുത്ത് ബെഡിനോട് ചേർന്ന് പോയി നിന്നു..
റൂമിൽ ലൈറ്റ് എല്ലാം കെടുത്തിയത് കൊണ്ട് ഇരുട്ട് നിറഞ്ഞുനിന്നു.. പക്ഷേ ബാത്ത്റുമിലെ ലൈറ്റ് നേരെ ബെഡിൽ പതിക്കുന്നത് കൊണ്ട് അവളുടെ മുഖം വ്യക്തമായി കാണാം.
ജാനിയുടെ മുഖത്ത് നോക്കിയപ്പോൾ കണ്ണടച്ചു നല്ല ഉറക്കം.. പക്ഷേ അവളുടെ കൺപോളകൾ അടച്ചിട്ടാണേലും അവളുടെ കൃഷ്ണമണി അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നത് കാണാം.. ചുണ്ടിൽ ചെറുപുഞ്ചിരിയും..