പ്രണയം എന്ത്? എങ്ങനെ ?
എന്നാ ഞാൻ തുപ്പും… !!
അവൾ വായിൽ ഉമിനീർ എടുത്ത് കൊണ്ട് എന്നെനോക്കി പറഞ്ഞു.
എന്നാ നീ വിവരമറിയും…
ഞാൻ കലിപ്പോടെ പറഞ്ഞതും അവളൊന്ന് അടങ്ങി.
ഓക്കെ.. ഓക്കെ ..ഞാൻ കാണിച്ചു തരാം…പക്ഷേ നീ കുളിച്ചിട്ട് വന്നിട്ട് മാത്രം..
ഭിത്തിയിൽ തട്ടിനിന്ന് ഇനി പുറകോട്ടു പോകാൻ സ്ഥലം ഇല്ലെന്ന് കണ്ടപ്പോൾ അവൾ ലാസ്റ്റ് സമ്മതിച്ചു.
അത് വേണ്ട..നീ ഉടായിപ്പ് കാണിക്കും…ഞാൻ കുളിച്ചു വരുമ്പോഴേക്കും നീ ഇതെല്ലാം മൂടിക്കെട്ടി വെക്കും… ഞാൻ അവളുടെ അടുക്കലേക്ക് ചേർന്ന്നിന്ന് കൊണ്ട് പറഞ്ഞു..
ഇല്ല..സത്യം..ഞാൻ കാണിച്ചു തരാം..ഇപ്പൊ..ഇപ്പൊ നീ പോയി കുളിച്ചിട്ട് വാ…
അവൾ എന്നെ തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
ഉറപ്പാണല്ലോ..അല്ലേ..?
ങ്ങും..ഒറപ്പാ..!!
എങ്കി കൊള്ളാം… ഇല്ലെ.. സത്യമായിട്ടും ഞാൻ നല്ല ഉശിരൻ പണിതരും .. ഹാ…
അതും പറഞ്ഞു, കിട്ടാൻ പോകുന്ന ലോട്ടറിയും ഓർത്ത് ഉള്ളിൽ ചിരിച്ചോണ്ട് ഞാൻ ഒരു ടവ്വൽ എടുത്തുകൊണ്ട് ബാത്ത്റൂമിലേക്ക് ഓടി.
ബാത്റൂമിലേക്ക് കേറുന്നതിന് മുന്നേ ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ പെണ്ണ് എന്നെ നോക്കി ഗോഷ്ടി കാണിക്കുവാണ്…
ഞാൻ നോക്കിയപ്പോൾ പെട്ടെന്ന് ഞാനൊന്നും അറിഞ്ഞില്ലേ രാമ രാമായണ എന്ന ഭാവത്തിൽ താടിയിൽ ചൂണ്ടുവിരൽ കുത്തി റൂഫിൻ്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി.