പ്രണയം എന്ത്? എങ്ങനെ ?
പെട്ടെന്ന് അവൾ എൻ്റെ ഇടിപ്പിൽ അമർത്തി ഒരു നുള്ള് തന്നു… അറിയാതെ ഞാൻ തുള്ളി പ്പോയി..
വാ അടച്ചുവെച്ചിട്ട് വേഗം പോയി കുളിച്ചിട്ട് വാ….
അവൾ ചിരി അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
ഹ..നിനക്ക് എന്താ പെണ്ണേ.. കാണുമ്പോ കാണുമ്പോ എന്നെ ഇട്ട് നോവിക്കുന്നത്… ? ഇനി ഞാൻ നല്ല കീറ് വെച്ച് തരുമെ… !!
ഞാൻ ഇടുപ്പ് തടവിക്കൊണ്ട് പറഞ്ഞു.
പിന്നെ.. കീറാൻ ഇങ്ങോട്ട് വന്നാ മതി.. പിന്നെ ഞാൻ നോവാൻ വേണ്ടി തന്നെയാ നുള്ളിയെ…സ്വന്തം ഭാര്യയെ വായിനോക്കാൻ നാണമില്ലേ… ?
ഇല്ലാ.. എന്തേ..വേറെ ആരുടേയും അല്ലല്ലോ എൻ്റെ ഭാര്യയെ അല്ലേ.. അന്നേരം എനിക്ക് നാണിക്കണ്ട… പിന്നെ എല്ലാം കാണിച്ചോണ്ട് വരുമ്പോൾ ആണായി പിറന്നവനാണേൽ നോക്കുകയും ചെയ്യും.. അവൻ്റെ കു…
ബാക്കി പറയാൻ സമ്മതിക്കാതെ പെണ്ണ് എൻ്റെ വാ പൊത്തിപ്പിടിച്ചു.
അയ്യേ..ഈ ചെക്കൻ എന്തൊക്കെ വൃത്തികേടാ പറയുന്നെ..ഇതൊക്കെ നീ എവിടുന്ന് പഠിച്ചടാ ചെക്കാ…
പട്ടിയെ ആരും പ…അല്ലേ അത് വേണ്ട…. അണ്ണാൻ കുഞ്ഞിനെ ആരും മരം കയറാൻ പഠിപ്പിക്കണ്ട…
ഞാൻ എൻ്റെ വാ മൂടിയിരുന്ന കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു.
ഹ..എന്തേലും പടി..അപ്പച്ചിയെ കാണട്ടെ..ഞാൻ പറയുന്നുണ്ട്.. മോൻ വാ തുറന്നാ വൃത്തികേടെ പറയൂന്ന്…
തലയിൽ കെട്ടിയിരുന്ന ടവ്വൽ അഴിച്ചുകൊണ്ട് ജാനി പറഞ്ഞു….