പ്രണയം എന്ത്? എങ്ങനെ ?
തിരികെ റൂമിലോട്ട് വരുമ്പോളാണ് അതാ സൈഡിൽ ജീപ്പ്.. ചെക്കിങ്..!! സന്തോഷമായി..!!
തലയിലാണേൽ ഹെൽമറ്റും ഇല്ല..കയ്യിലാണേൽ പത്തിൻ്റെ പൈസയും ഇല്ല…വണ്ടിക്കാണേൽ ബുക്കും പേപ്പറുമില്ല…കൂടാതെ കൂടൊരു പെണ്ണും…ഇന്നത്തെ രാത്രിയുടെ കാര്യം തീരുമാനമായി..!!
ഇനി എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല.. വല്ലോരേയും കൊണ്ട് വിളിപ്പിക്കാന്ന് വെച്ചാ ഫോണുമില്ല കയ്യിൽ….
അവരുടെ അടുത്ത് എത്താറായപ്പോഴാണ് ഒരു പോലീസ് കാരൻ റോഡിൻ്റെ നടുവിൽ കേറിനിന്ന് കൈകാണിച്ചത്..
ജാനിയാണേൽ വന്ന സ്പീഡ് കുറച്ച് വണ്ടി ഒതുക്കാനുള്ള പ്ലാനിലാണെന്ന് തോന്നുന്നു..
വണ്ടി പോലീസുകാരൻ്റെ അടുത്ത് എത്തിയതും അവൾ പെട്ടെന്ന് വണ്ടി വെട്ടിച്ച് ഫുൾ ത്രോട്ടിൽ കൊടുത്തതും ഒരുമിച്ചായിരുന്നു…ഞാൻ ബാക്കിലോട്ടു മലന്നും പോയി..പെട്ടെന്ന് അവളെ കേറി ചുറ്റിപ്പിടിച്ചോണ്ട് വീണില്ല..!!
പോലീസ്കാരൻ നടുറോഡിൽ നിന്ന് പെട്ടെന്ന് പേടിച്ച് സൈഡിലോട്ട് മാറിയിട്ട് പെട്ടെന്ന് ഞങ്ങളുടെ നേരെ കുതിച്ചു.. തിരഞ്ഞു നോക്കിയപ്പോൾ ഒരു ലാത്തി എൻ്റെ നേരെ വരുന്നതാണ് കണ്ടത്..പക്ഷേ എന്തോ ഭാഗ്യത്തിന് പുള്ളിക്ക് ഉന്നം ഇല്ലാത്തോണ്ട് കൊണ്ടില്ല..!! [ തുടരും ]