Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രണയം എന്ത്? എങ്ങനെ ? ഭാഗം – 15

(Pranayam enthu? Engane ? Part 15)


ഈ കഥ ഒരു എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?

പ്രണയം – നിനക്ക് പറ്റുമേൽ എനിക്ക് വല്ലതും മേടിച്ചുതാ..ഇല്ലെ ഞാൻ ഒറ്റെക്ക്
പോയി വല്ലതും തിന്നും ..

അവള് എൻ്റെ നെഞ്ചിൽനിന്നും അടർന്നു മാറി പറഞ്ഞു.

എനിക്ക് ഇപ്പൊൾ മനസ്സില്ല..
നീ എവിടെയാണെന്ന് വെച്ചാ പോയി കേറ്റ്…

ഞാനും തിരിച്ചു പറഞ്ഞു..അല്ല പിന്നെ ..

ഹാ.. ഞാൻ പോയി തിന്നും..സ്വന്തം ഭാര്യക്ക് തിന്നാൻപോലും വാങ്ങിത്തരാതെ നീ എന്ത് ദുഷ്ടനാടോ….

ഇതും പറഞ്ഞു പെണ്ണ് എൻ്റെ മടിയിൽ നിന്നും എഴുന്നേറ്റു മാറി.

ശ്ശോ…ഇത്രയും നേരം കുഞ്ഞൂട്ടനിൽ കിട്ടി ക്കൊണ്ടിരുന്ന സുഖം പെട്ടെന്ന് നിന്നപ്പോൾ എന്തോ സങ്കടമായി..

ഞാൻ ദുഷ്ടനാണെന്ന് നീ തന്നെ പറയണം..ഞാനായോണ്ട് നിന്നെ സഹിക്കുന്നത്..വേറെ വല്ലോരും ആയിരുന്നേൽ എന്നേ നിന്നെ തല്ലിക്കൊന്നേനേ..!!

നീ പോടാ ചള്ള് ചെക്കാ… !!

അവൾ എന്നെ നോക്കി പുച്ഛിച്ചുകൊണ്ടു റൂമിലോട്ട് നീങ്ങി.

ഞാൻ ഒന്നൂടെ ചോദിക്കുവാ..നീ വരുന്നുണ്ടോ ഇല്ലയോ… ?

റൂമിൽനിന്നും സ്വരം ഉയർന്നു കേട്ടു.

ഒറ്റക്ക് പോയി എന്തോ മലമറിക്കും എന്ന് പറയുന്നത് കേട്ടല്ലോ….വേണേൽ പോയി മുണുങ്ങ്..എനിക്ക് ഒന്നും വേണ്ട.. ഞാനൊട്ട് വരുത്തുമില്ല..!!

ഇത്രയും പറഞ്ഞിട്ട് ഞാൻ അവിടെ ഇരുന്നു എത്തിവലിഞ്ഞു നോക്കിയപ്പോൾ ബഡിൻ്റെ സൈഡിൽ നിന്നും ഒരു ഷാളും എടുത്ത് കഴുത്തിൽ ചുറ്റി, അവൾ എന്നെ തിരിഞ്ഞു നോക്കി.

അവളുടെ നോട്ടം എന്നിൽ പതിഞ്ഞതും ഞാൻ പെട്ടെന്ന് പഴയപടി ഇരുന്നു.

നിമിഷങ്ങൾക്കകം ഡോറു തുറക്കുന്നതും വലിച്ചു കൊട്ടി അടക്കുന്ന ശബ്ദവും കേട്ടു..

ഈശ്വരാ.. വീണ്ടും പണി പാളിയോ….ഞാൻ അറിയാതെ നെഞ്ചിൽ കൈ വെച്ചു പറഞ്ഞുപോയി.

എനിക്കും ചെറുതായി വിശക്കുന്നുണ്ടായിരുന്നു.

ഇന്ന് പതിവിലും നേരത്തെയാണ് അത്താഴം കഴിച്ചത്.. അതും വളരെ ലൈറ്റായിട്ട്…ഇപ്പൊഴാണേൽ മണി 11ഉം കഴിഞ്ഞു…

പെണ്ണിന് ഇല്ലേലും പണ്ടേ വിശന്നാ പ്രാന്താ….ദേഷ്യവും വാശിയും എല്ലാം കൂടി ചേർന്ന പോലെയാണ് പെരുമാറുക..ഒരുമാതിരി പ്രാന്തൻ നായക്ക് പേയ് പിടിച്ചപോലെ..!!

അവള് പോയെന്ന് മനസ്സിലായപ്പോൾ ഞാൻ പെട്ടെന്ന് റൂമിൽ കേറി ഒരു ടീഷർട്ടും വലിച്ചിട്ട് ഡോറ് തുറന്നു താഴോട്ട് കുതിച്ചു.

താഴെ എത്തി ഫ്രണ്ടിലെല്ലാം നോക്കിയിട്ടും ആളെ എങ്ങും കാണാനില്ല.

എൻ്റെ ഹൃദയം പടപടാണ് ഇടിക്കാൻ തുടങ്ങി..പെണ്ണിനോട് കേറി കയർക്കാൻ തോന്നിയ സമയത്തെ പഴിച്ചോണ്ട് സൈഡിലെ പാർക്കിങ്ങിൽ നോക്കിയപ്പോൾ എൻ്റെ കുതിരയുടെ പുറത്തു വലിഞ്ഞുകേറി കൊച്ചു കുട്ടികളെപ്പോലെ ഹാൻഡിൽ ആങ്ങോട്ടും ഇങ്ങോട്ടും ആട്ടിയും ആക്ക്‌സിലേറ്റർ ഞെരിച്ചും കളിക്കുവാണ് പെണ്ണ്…

ജാനിയേ കണ്ടപ്പോളാണ് ഫുൾ ത്രോട്ടിൽ പൊക്കൊണ്ടിരുന്ന V3യുടെ എൻജിൻ പോലെ ഇടിച്ചോണ്ടിരുന്ന എൻ്റെ ഹൃദയം ഐഡിലിൽ നിൽക്കുന്ന ബുള്ളറ്റിൻ്റെ എൻജിൻപോലെ പയ്യെ താളത്തിൽ ഇടിക്കാൻ തുടങ്ങിയത്..

പെണ്ണിൻ്റെ വണ്ടിയിൽ കേറിയിരുന്നുള്ള അഭ്യാസവും കാട്ടിക്കൂട്ടലും കണ്ടിട്ടും ആ നിമിഷവും എനിക്ക് ചിരി പൊട്ടി.

എൻ്റെ ചിരികേട്ടാണ് അവൾ തിരഞ്ഞു നോക്കിയത്.
ഞാൻ എല്ലാം കണ്ടെന്നു മനസ്സിലായപ്പോൾ പെണ്ണിന് നാണമായി..അത് മറക്കാൻ എന്നപോലെ പെട്ടെന്ന് മുഖവും വീർപ്പിച്ചു മുമ്പോട്ടു നോക്കിയിരുന്നു.

ഞാൻ ചിരിയടക്കിക്കൊണ്ടു അവൾക്ക് നേരെ നടന്നടുത്തു..വണ്ടിയുടെ അടുത്തെത്തിയ എന്നെ പൂരപ്പറമ്പിൽ വെച്ച് കണ്ടിട്ടുള്ള പരിചയം പോലും പെണ്ണ് കാണിച്ചില്ല..

ഞാനത് മൈൻഡ് ചെയ്യാതെ ഹാൻഡിൽ ബാറിൽ പിടിച്ചു വണ്ടി സ്റ്റാന്റിൽനിന്നും ഉയർത്തി നിർത്തി…

വണ്ടി പെട്ടെന്ന് സ്റ്റാൻഡിൽ നിന്നും ഉയർന്നപ്പോൾ പെണ്ണൊന്ന് പേടിച്ചു.

മനുഷ്യനെ ഉരുട്ടിയിട്ട് കൊല്ലുമോ..!!

ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ തട്ടും..!!

ഞാൻ പയ്യെ പറഞ്ഞു.

എന്താ ..വല്ലതും മൊഴിഞ്ഞായിരുന്നോ ?

എന്നെ കടുപ്പിച്ച് നോക്കിക്കൊണ്ട് ചോദിച്ചു.

ഇല്ല..ഒന്ന് അങ്ങോട്ട് നീങ്ങുമോ..വണ്ടിയിൽ കേറിയുള്ള ഇരുപ്പും വെപ്പും എല്ലാം കണ്ടാത്തോ ന്നും ഇപ്പോഴങ്ങ് മറിക്കുമെന്ന്..സാധാരണ പെണ്ണുങ്ങൾ നിഞ്ജയും, ഡുക്കാട്ടിയും ഒക്കെ ഓടിക്കുമ്പോൾ ഇവിടെ ഒരുത്തിക്ക് ഒരു കൊച്ചു ഹിമാലയൻ തന്നെ ഒട്ടിക്കാൻ അറിയില്ല..

പിന്നെ നിനക്ക് അറിയുമോ.. ബാംഗ്ലൂർ ഒരു ടീച്ചർ പഠിപ്പിക്കാൻ വരുന്നത് തന്നെ സൂപ്പർ ബൈക്കിലാണ്…ഞാൻ ജാനിയെ നോക്കി പറഞ്ഞു..

അതൊക്കെ സാധാരണ പെണ്ണുങ്ങൾ.. ഞാൻ അല്പം വെറൈറ്റിയാണ്..

ഞാൻ പറഞ്ഞതൊന്നും പിടിക്കാതെ അവൾ മുഖവും വലിച്ചുകേറ്റി ബാക്കിലേക്ക് നീങ്ങിയിരുന്നു..

അല്ലാ..ഇത് എങ്ങോട്ടാ ഈ രാത്രി…

ഞാൻ ബൈക്കിലോട്ടു കേറിയപ്പോൾ ജാനി ചോദിച്ചു.

അത് എൻ്റെ പെണ്ണിന് വിശക്കുന്നു എന്ന് പറഞ്ഞു…കൊണ്ടുപോയി വല്ലതും വാങ്ങിക്കൊടുക്കട്ട്..ഇല്ലെ അവൾ ഇന്ന് ഈ റിസോർട്ട് തലകീഴായി മറിച്ചു വെക്കും.!!!

ഞാൻ പോക്കറ്റിൽ കൈ ഇട്ടു താക്കോൽ പരതിക്കൊണ്ടു പറഞ്ഞു.

ലേശം ഉളുപ്പ്.. ലേശമെങ്കിലും… ആരേലും ഒന്ന് കാണിക്കാൻ അത്രേ ഞാൻ ചോദിക്കൂ..

ജാനി എന്നെ വീണ്ടും പുച്ഛിച്ചു..

ഇല്ല..ലേശംപോലും ഇല്ല… ഒണ്ടായിരുന്നേൽ നിന്നെ ഞാൻ ഇങ്ങനെ സഹിക്കുമായിരുന്നോ.. അല്ലാ നീ താക്കോൽ എടുത്തോ.. ഞാൻ തിരിഞ്ഞുനോക്കിക്കൊണ്ട് ചോദിച്ചു.

ഇല്ലാ..നീ എടുത്തില്ലെ..പിന്നെ എന്ത് തേങ്ങയ്ക്കാ നീ വന്നു വണ്ടിയിൽ കയറിയേ ..?

ഞാൻ അതിനു മറുപടിയായി നല്ലോണം ഒന്നു ഇളിച്ച് കാട്ടിക്കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി ഒന്നൂടെ പോക്കറ്റ് എല്ലാം തപ്പി..

ഇല്ല എടുത്തില്ല…ചാവി മാത്രമല്ല…. വല്ലോടവും പോയി ഞണ്ണിയിരിക്കുമ്പോൾ അവിടെ കൊടുക്കാൻ പൈസയും എടുത്തില്ല.. രാത്രി, ഹോട്ടലിലെ മാവ് ആട്ടുകയും പാത്രം കഴുകുകയും ചെയ്യുന്ന എൻ്റെയും പെണ്ണിൻ്റെയും കാര്യം ഓർത്തപ്പോൾ എനിക്ക് ചിരിവന്നു.

എൻ്റെ ചിരി കണ്ടപ്പോൾ എന്താ കാര്യം എന്ന് മനസ്സിലാക്കാതെ പെണ്ണ് എന്നെ നോക്കിക്കൊണ്ട് കാര്യം തിരക്കി..

ഒന്നും ഇല്ലെന്ന് ചുമൽ അനക്കി കാട്ടിക്കൊണ്ട് താക്കോലും പൈസയും റൂമിലാണെന്നും അത് പോയി എടുത്തിട്ട് വരാമെന്നും ഞാൻ പറഞ്ഞു.

ഞാനും വരുന്നു..നിക്ക് പേടിയാ ഇവിടെ ഒറ്റക്കിരിക്കാൻ…

ജാനി പെട്ടെന്ന് വണ്ടിയിൽനിന്നും ചാടി യിറങ്ങിക്കൊണ്ടു പറഞ്ഞു….

നീ എന്തിനാ പേടിക്കുന്നത്…നിന്നെ കണ്ടാൽ രക്തരക്ഷസ്സ് പോലും ഇറങ്ങിയോടും..

ഞാൻ പയ്യെ പറഞ്ഞു.

എന്താ..?

ഞാൻ പറഞ്ഞത് വ്യക്തമാവാത്തത് കൊണ്ട് ജാനി ചോദിച്ചു.

ഒന്നുമില്ലേ…അല്ല ..പിന്നെ നീ ഇവിടെ നേരത്തെ ഒറ്റക്കിരുന്നതോ ?

ഞാൻ സംശയത്തോടെ ചോദിച്ചു.

അത്.. നിക്ക് അറിയാമായിരുന്നു ഞാൻ ഇറങ്ങിയാപ്പിന്നെ നീ അവിടെ ഇരിക്കില്ലെന്നും പെട്ടെന്ന് ഓടിപ്പിടഞ്ഞു എൻ്റെ അടുത്ത് വരുമെന്നും..!!

പുല്ല്.. !!

അപ്പോൾ.. അടിയിട്ട് ഇറങ്ങി വന്നത് പെണ്ണിൻ്റെ അടവായിരുന്നു.. ശശി വീണ്ടും ശശിയായി..!!

ഇനി വീണ്ടും റൂം വരെ നടക്കണമല്ലോ എന്ന നിരാശയിൽ അവിടുന്ന് നടന്നു തുടങ്ങിയതും ഒരു സ്കൂട്ടർ ആടി ആടി ഗേറ്റ് കടന്നു ഉള്ളിലൊട്ട് വന്നു..

വണ്ടി അടുത്ത് നിർത്തിയപ്പോളാണ് ആളെ മനസിലായത്… ബിനോയ്..!!
രാത്രി എവിടെയോപോയി എന്തോ അടിച്ചുകേറ്റി പറന്നു നടക്കുവാണ്… .ഭാഗ്യവാൻ..!!

പിന്നെ ഒന്നും നോക്കിയില്ല…നേരെ അവൻ്റെ അടുത്ത്ചെന്ന് അവൻ്റെ വണ്ടിയുടെ ചാവിയും 500 ബക്ക്സും വാങ്ങി…കയ്യിൽ കാശ് ഇല്ലാഞ്ഞിട്ടല്ല..റൂം വരെ നടക്കാനുള്ള മടികൊണ്ടാണ്.. ഇതാവുമ്പോൾ, നാളെ ബിൽ സെറ്റിൽ ചെയ്യുമ്പോൾ കൊടുത്താ മതിയല്ലോ.

വണ്ടിയിൽ കയറി ഇരുന്നപ്പോളാണ് പെണ്ണിൻ്റെ അടുത്ത വാശി..
അവൾ വണ്ടി എടുക്കാമെന്ന്..

സ്കൂട്ടർ ആയൊണ്ട് എനിക്കും ധൈര്യമുണ്ട്.. എങ്ങും കൊണ്ടുപോയി ഉരുട്ടിയിടില്ലലോ..പിന്നെ പെണ്ണിൻ്റെ പുറകിൽ അവളുടെ ചൂടും അറിഞ്ഞ് ഇങ്ങനെ ഒട്ടിയിരുന്നു പോകാനും ഒരു സുഖമാണ്…ഞാൻ അതു മങ്ങ് മാക്ക്‌സിമം മുതലാക്കി..

വഴിപറഞ്ഞു കൊടുത്തു ഞങ്ങൾ രാത്രി ഒരു തട്ടുകടയുടെ മുന്നിലെത്തി.. ഈ സ്ഥലങ്ങളും തട്ടുകടയും എല്ലാം എനിക്ക് സുപരിചിതമാണ്….കാരണം ഞാനും രഞ്ജുവും വർക്കലയിൽ കൂടെക്കൂടെ സ്റ്റേ അടിക്കാൻ വരുന്നതാണ്… മറ്റൊന്നിനുമല്ല…..ഇനി കള്ള്കുടിക്കാനും പിന്നെ കറങ്ങാനും…

അവിടെ ഒരു ഒഴിഞ്ഞ ടേബിൾ നോക്കി ഞങ്ങൾ ഇരുന്നു. അവിടെ തിന്നാൻ വന്ന കുറെ വായിനോക്കികളും സദാചാര പോലീസ് കണ്ണുകളും ഞങ്ങളെ നോക്കുന്നുണ്ട്..അവർക്ക് പട്ടിവില കൊടുത്ത്കൊണ്ട് ഞങ്ങൾ അവിടെ ഇരുന്നു..

ഓർഡർ എടുക്കാൻ വന്ന ചേട്ടനോട് പെണ്ണ് ഒരു ലിസ്റ്റ് തന്നെ പറഞ്ഞു.. അതൊക്കെ കേട്ട് എൻ്റെയും ആ ചേട്ടൻ്റെയും കിളി പറന്നു..

ഇത്രയും ഇവള് ഒറ്റെക്ക് തിന്നുമോ എന്തോ.. പിന്നെ ഞാൻ നമ്മുടെ മലയാളികളുടെ വികാരത്തിൽത്തന്നെ കേറിപ്പിടിച്ചു.. പൊറോട്ടയും ഗ്രേവിയും ബീഫ് ഫ്രൈയും..

നല്ല ചൂട് പൊറോട്ട ഒരു കഷണം മുറിച്ച് ഗ്രേവിയിൽ ചെറുതായി മുക്കി ഒരു കഷണം ബീഫും അതിൻ്റെയുള്ളിൽ തിരുകിക്കേറ്റി ഒരു കടി… ഉഫ്‌… വായിൽ വെള്ളം ഊറാൻ തുടങ്ങി..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു..കുറെ പാത്രങ്ങൾ മുമ്പിൽ നിരന്നു..പെണ്ണ് തീറ്റിയും തുടങ്ങി..അവളുടെ തീറ്റി കണ്ട് അവിടെയിരുന്ന ആളുകളും കടക്കാരനും വാ പൊളിച്ചു എന്നെ സഹതാപത്തോടെ നോക്കി…

ഈശ്വരാ ഇതിൻ്റെ വയറ്റിൽ കൊക്കോപ്പുഴു അല്ല..കൊക്കോ പാമ്പാണ്..!!

പെണ്ണ് യുദ്ധം കഴിഞ്ഞിട്ടാണ് എന്നെപ്പോലും ഒന്ന് നോക്കിയത്..ലാസ്റ്റ് ബില്ല് വന്നപ്പോൾ 490.. ആകപ്പാടെ 500 ഉണ്ടായിരുന്നുള്ളൂ കയ്യിൽ..പെണ്ണ് ഇതിൽ നിർത്തിയത് ഭാഗ്യം..ഇല്ലെ ഇന്ന് രാത്രി ഞാൻ ഇവിടുത്തെ പാത്രം എല്ലാം കഴുകേണ്ടി വന്നേനെ.

ഈശ്വരാ.. ഇതിനെ ഊട്ടാൻ വേണ്ടി ഞാൻ പണിക്ക് പോകേണ്ടി വരുമോ..

ഞാൻ ആകാശത്ത് നോക്കി കൈ തൊഴുതുകൊണ്ട് പറഞ്ഞുപോയി..

എന്താ…ന്താ പറഞ്ഞെ..?

വണ്ടി സ്റ്റാൻഡിൽ നിന്ന് എടുത്തുകൊണ്ട് ജാനി ചോദിച്ചു.

ഒന്നുമില്ലേ..ഒന്ന് വണ്ടി എടുക്കുമോ..!!

ഞാൻ ബാക്കിൽ കേറിക്കൊണ്ട് പറഞ്ഞു.

തിരികെ റൂമിലോട്ട് വരുമ്പോളാണ് അതാ സൈഡിൽ ജീപ്പ്.. ചെക്കിങ്..!! സന്തോഷമായി..!!

തലയിലാണേൽ ഹെൽമറ്റും ഇല്ല..കയ്യിലാണേൽ പത്തിൻ്റെ പൈസയും ഇല്ല…വണ്ടിക്കാണേൽ ബുക്കും പേപ്പറുമില്ല…കൂടാതെ കൂടൊരു പെണ്ണും…ഇന്നത്തെ രാത്രിയുടെ കാര്യം തീരുമാനമായി..!!

ഇനി എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല.. വല്ലോരേയും കൊണ്ട് വിളിപ്പിക്കാന്ന് വെച്ചാ ഫോണുമില്ല കയ്യിൽ….

അവരുടെ അടുത്ത് എത്താറായപ്പോഴാണ് ഒരു പോലീസ് കാരൻ റോഡിൻ്റെ നടുവിൽ കേറിനിന്ന് കൈകാണിച്ചത്..

ജാനിയാണേൽ വന്ന സ്പീഡ് കുറച്ച് വണ്ടി ഒതുക്കാനുള്ള പ്ലാനിലാണെന്ന് തോന്നുന്നു..

വണ്ടി പോലീസുകാരൻ്റെ അടുത്ത് എത്തിയതും അവൾ പെട്ടെന്ന് വണ്ടി വെട്ടിച്ച് ഫുൾ ത്രോട്ടിൽ കൊടുത്തതും ഒരുമിച്ചായിരുന്നു…ഞാൻ ബാക്കിലോട്ടു മലന്നും പോയി..പെട്ടെന്ന് അവളെ കേറി ചുറ്റിപ്പിടിച്ചോണ്ട് വീണില്ല..!!

പോലീസ്കാരൻ നടുറോഡിൽ നിന്ന് പെട്ടെന്ന് പേടിച്ച് സൈഡിലോട്ട് മാറിയിട്ട് പെട്ടെന്ന് ഞങ്ങളുടെ നേരെ കുതിച്ചു.. തിരഞ്ഞു നോക്കിയപ്പോൾ ഒരു ലാത്തി എൻ്റെ നേരെ വരുന്നതാണ് കണ്ടത്..പക്ഷേ എന്തോ ഭാഗ്യത്തിന് പുള്ളിക്ക് ഉന്നം ഇല്ലാത്തോണ്ട് കൊണ്ടില്ല..!! [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)