പ്രണയം എന്ത്? എങ്ങനെ ?
ഇത്രയും ഇവള് ഒറ്റെക്ക് തിന്നുമോ എന്തോ.. പിന്നെ ഞാൻ നമ്മുടെ മലയാളികളുടെ വികാരത്തിൽത്തന്നെ കേറിപ്പിടിച്ചു.. പൊറോട്ടയും ഗ്രേവിയും ബീഫ് ഫ്രൈയും..
നല്ല ചൂട് പൊറോട്ട ഒരു കഷണം മുറിച്ച് ഗ്രേവിയിൽ ചെറുതായി മുക്കി ഒരു കഷണം ബീഫും അതിൻ്റെയുള്ളിൽ തിരുകിക്കേറ്റി ഒരു കടി… ഉഫ്… വായിൽ വെള്ളം ഊറാൻ തുടങ്ങി..
പിന്നെ എല്ലാം പെട്ടെന്നായിരുന്നു..കുറെ പാത്രങ്ങൾ മുമ്പിൽ നിരന്നു..പെണ്ണ് തീറ്റിയും തുടങ്ങി..അവളുടെ തീറ്റി കണ്ട് അവിടെയിരുന്ന ആളുകളും കടക്കാരനും വാ പൊളിച്ചു എന്നെ സഹതാപത്തോടെ നോക്കി…
ഈശ്വരാ ഇതിൻ്റെ വയറ്റിൽ കൊക്കോപ്പുഴു അല്ല..കൊക്കോ പാമ്പാണ്..!!
പെണ്ണ് യുദ്ധം കഴിഞ്ഞിട്ടാണ് എന്നെപ്പോലും ഒന്ന് നോക്കിയത്..ലാസ്റ്റ് ബില്ല് വന്നപ്പോൾ 490.. ആകപ്പാടെ 500 ഉണ്ടായിരുന്നുള്ളൂ കയ്യിൽ..പെണ്ണ് ഇതിൽ നിർത്തിയത് ഭാഗ്യം..ഇല്ലെ ഇന്ന് രാത്രി ഞാൻ ഇവിടുത്തെ പാത്രം എല്ലാം കഴുകേണ്ടി വന്നേനെ.
ഈശ്വരാ.. ഇതിനെ ഊട്ടാൻ വേണ്ടി ഞാൻ പണിക്ക് പോകേണ്ടി വരുമോ..
ഞാൻ ആകാശത്ത് നോക്കി കൈ തൊഴുതുകൊണ്ട് പറഞ്ഞുപോയി..
എന്താ…ന്താ പറഞ്ഞെ..?
വണ്ടി സ്റ്റാൻഡിൽ നിന്ന് എടുത്തുകൊണ്ട് ജാനി ചോദിച്ചു.
ഒന്നുമില്ലേ..ഒന്ന് വണ്ടി എടുക്കുമോ..!!
ഞാൻ ബാക്കിൽ കേറിക്കൊണ്ട് പറഞ്ഞു.