പ്രണയം എന്ത്? എങ്ങനെ ?
പിന്നെ ഒന്നും നോക്കിയില്ല…നേരെ അവൻ്റെ അടുത്ത്ചെന്ന് അവൻ്റെ വണ്ടിയുടെ ചാവിയും 500 ബക്ക്സും വാങ്ങി…കയ്യിൽ കാശ് ഇല്ലാഞ്ഞിട്ടല്ല..റൂം വരെ നടക്കാനുള്ള മടികൊണ്ടാണ്.. ഇതാവുമ്പോൾ, നാളെ ബിൽ സെറ്റിൽ ചെയ്യുമ്പോൾ കൊടുത്താ മതിയല്ലോ.
വണ്ടിയിൽ കയറി ഇരുന്നപ്പോളാണ് പെണ്ണിൻ്റെ അടുത്ത വാശി..
അവൾ വണ്ടി എടുക്കാമെന്ന്..
സ്കൂട്ടർ ആയൊണ്ട് എനിക്കും ധൈര്യമുണ്ട്.. എങ്ങും കൊണ്ടുപോയി ഉരുട്ടിയിടില്ലലോ..പിന്നെ പെണ്ണിൻ്റെ പുറകിൽ അവളുടെ ചൂടും അറിഞ്ഞ് ഇങ്ങനെ ഒട്ടിയിരുന്നു പോകാനും ഒരു സുഖമാണ്…ഞാൻ അതു മങ്ങ് മാക്ക്‌സിമം മുതലാക്കി..
വഴിപറഞ്ഞു കൊടുത്തു ഞങ്ങൾ രാത്രി ഒരു തട്ടുകടയുടെ മുന്നിലെത്തി.. ഈ സ്ഥലങ്ങളും തട്ടുകടയും എല്ലാം എനിക്ക് സുപരിചിതമാണ്….കാരണം ഞാനും രഞ്ജുവും വർക്കലയിൽ കൂടെക്കൂടെ സ്റ്റേ അടിക്കാൻ വരുന്നതാണ്… മറ്റൊന്നിനുമല്ല…..ഇനി കള്ള്കുടിക്കാനും പിന്നെ കറങ്ങാനും…
അവിടെ ഒരു ഒഴിഞ്ഞ ടേബിൾ നോക്കി ഞങ്ങൾ ഇരുന്നു. അവിടെ തിന്നാൻ വന്ന കുറെ വായിനോക്കികളും സദാചാര പോലീസ് കണ്ണുകളും ഞങ്ങളെ നോക്കുന്നുണ്ട്..അവർക്ക് പട്ടിവില കൊടുത്ത്കൊണ്ട് ഞങ്ങൾ അവിടെ ഇരുന്നു..
ഓർഡർ എടുക്കാൻ വന്ന ചേട്ടനോട് പെണ്ണ് ഒരു ലിസ്റ്റ് തന്നെ പറഞ്ഞു.. അതൊക്കെ കേട്ട് എൻ്റെയും ആ ചേട്ടൻ്റെയും കിളി പറന്നു..