പ്രണയം എന്ത്? എങ്ങനെ ?
എൻ്റെ ചിരി കണ്ടപ്പോൾ എന്താ കാര്യം എന്ന് മനസ്സിലാക്കാതെ പെണ്ണ് എന്നെ നോക്കിക്കൊണ്ട് കാര്യം തിരക്കി..
ഒന്നും ഇല്ലെന്ന് ചുമൽ അനക്കി കാട്ടിക്കൊണ്ട് താക്കോലും പൈസയും റൂമിലാണെന്നും അത് പോയി എടുത്തിട്ട് വരാമെന്നും ഞാൻ പറഞ്ഞു.
ഞാനും വരുന്നു..നിക്ക് പേടിയാ ഇവിടെ ഒറ്റക്കിരിക്കാൻ…
ജാനി പെട്ടെന്ന് വണ്ടിയിൽനിന്നും ചാടി യിറങ്ങിക്കൊണ്ടു പറഞ്ഞു….
നീ എന്തിനാ പേടിക്കുന്നത്…നിന്നെ കണ്ടാൽ രക്തരക്ഷസ്സ് പോലും ഇറങ്ങിയോടും..
ഞാൻ പയ്യെ പറഞ്ഞു.
എന്താ..?
ഞാൻ പറഞ്ഞത് വ്യക്തമാവാത്തത് കൊണ്ട് ജാനി ചോദിച്ചു.
ഒന്നുമില്ലേ…അല്ല ..പിന്നെ നീ ഇവിടെ നേരത്തെ ഒറ്റക്കിരുന്നതോ ?
ഞാൻ സംശയത്തോടെ ചോദിച്ചു.
അത്.. നിക്ക് അറിയാമായിരുന്നു ഞാൻ ഇറങ്ങിയാപ്പിന്നെ നീ അവിടെ ഇരിക്കില്ലെന്നും പെട്ടെന്ന് ഓടിപ്പിടഞ്ഞു എൻ്റെ അടുത്ത് വരുമെന്നും..!!
പുല്ല്.. !!
അപ്പോൾ.. അടിയിട്ട് ഇറങ്ങി വന്നത് പെണ്ണിൻ്റെ അടവായിരുന്നു.. ശശി വീണ്ടും ശശിയായി..!!
ഇനി വീണ്ടും റൂം വരെ നടക്കണമല്ലോ എന്ന നിരാശയിൽ അവിടുന്ന് നടന്നു തുടങ്ങിയതും ഒരു സ്കൂട്ടർ ആടി ആടി ഗേറ്റ് കടന്നു ഉള്ളിലൊട്ട് വന്നു..
വണ്ടി അടുത്ത് നിർത്തിയപ്പോളാണ് ആളെ മനസിലായത്… ബിനോയ്..!!
രാത്രി എവിടെയോപോയി എന്തോ അടിച്ചുകേറ്റി പറന്നു നടക്കുവാണ്… .ഭാഗ്യവാൻ..!!