പ്രണയം എന്ത്? എങ്ങനെ ?
അതൊക്കെ സാധാരണ പെണ്ണുങ്ങൾ.. ഞാൻ അല്പം വെറൈറ്റിയാണ്..
ഞാൻ പറഞ്ഞതൊന്നും പിടിക്കാതെ അവൾ മുഖവും വലിച്ചുകേറ്റി ബാക്കിലേക്ക് നീങ്ങിയിരുന്നു..
അല്ലാ..ഇത് എങ്ങോട്ടാ ഈ രാത്രി…
ഞാൻ ബൈക്കിലോട്ടു കേറിയപ്പോൾ ജാനി ചോദിച്ചു.
അത് എൻ്റെ പെണ്ണിന് വിശക്കുന്നു എന്ന് പറഞ്ഞു…കൊണ്ടുപോയി വല്ലതും വാങ്ങിക്കൊടുക്കട്ട്..ഇല്ലെ അവൾ ഇന്ന് ഈ റിസോർട്ട് തലകീഴായി മറിച്ചു വെക്കും.!!!
ഞാൻ പോക്കറ്റിൽ കൈ ഇട്ടു താക്കോൽ പരതിക്കൊണ്ടു പറഞ്ഞു.
ലേശം ഉളുപ്പ്.. ലേശമെങ്കിലും… ആരേലും ഒന്ന് കാണിക്കാൻ അത്രേ ഞാൻ ചോദിക്കൂ..
ജാനി എന്നെ വീണ്ടും പുച്ഛിച്ചു..
ഇല്ല..ലേശംപോലും ഇല്ല… ഒണ്ടായിരുന്നേൽ നിന്നെ ഞാൻ ഇങ്ങനെ സഹിക്കുമായിരുന്നോ.. അല്ലാ നീ താക്കോൽ എടുത്തോ.. ഞാൻ തിരിഞ്ഞുനോക്കിക്കൊണ്ട് ചോദിച്ചു.
ഇല്ലാ..നീ എടുത്തില്ലെ..പിന്നെ എന്ത് തേങ്ങയ്ക്കാ നീ വന്നു വണ്ടിയിൽ കയറിയേ ..?
ഞാൻ അതിനു മറുപടിയായി നല്ലോണം ഒന്നു ഇളിച്ച് കാട്ടിക്കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി ഒന്നൂടെ പോക്കറ്റ് എല്ലാം തപ്പി..
ഇല്ല എടുത്തില്ല…ചാവി മാത്രമല്ല…. വല്ലോടവും പോയി ഞണ്ണിയിരിക്കുമ്പോൾ അവിടെ കൊടുക്കാൻ പൈസയും എടുത്തില്ല.. രാത്രി, ഹോട്ടലിലെ മാവ് ആട്ടുകയും പാത്രം കഴുകുകയും ചെയ്യുന്ന എൻ്റെയും പെണ്ണിൻ്റെയും കാര്യം ഓർത്തപ്പോൾ എനിക്ക് ചിരിവന്നു.