പ്രണയം എന്ത്? എങ്ങനെ ?
പെണ്ണിൻ്റെ വണ്ടിയിൽ കേറിയിരുന്നുള്ള അഭ്യാസവും കാട്ടിക്കൂട്ടലും കണ്ടിട്ടും ആ നിമിഷവും എനിക്ക് ചിരി പൊട്ടി.
എൻ്റെ ചിരികേട്ടാണ് അവൾ തിരഞ്ഞു നോക്കിയത്.
ഞാൻ എല്ലാം കണ്ടെന്നു മനസ്സിലായപ്പോൾ പെണ്ണിന് നാണമായി..അത് മറക്കാൻ എന്നപോലെ പെട്ടെന്ന് മുഖവും വീർപ്പിച്ചു മുമ്പോട്ടു നോക്കിയിരുന്നു.
ഞാൻ ചിരിയടക്കിക്കൊണ്ടു അവൾക്ക് നേരെ നടന്നടുത്തു..വണ്ടിയുടെ അടുത്തെത്തിയ എന്നെ പൂരപ്പറമ്പിൽ വെച്ച് കണ്ടിട്ടുള്ള പരിചയം പോലും പെണ്ണ് കാണിച്ചില്ല..
ഞാനത് മൈൻഡ് ചെയ്യാതെ ഹാൻഡിൽ ബാറിൽ പിടിച്ചു വണ്ടി സ്റ്റാന്റിൽനിന്നും ഉയർത്തി നിർത്തി…
വണ്ടി പെട്ടെന്ന് സ്റ്റാൻഡിൽ നിന്നും ഉയർന്നപ്പോൾ പെണ്ണൊന്ന് പേടിച്ചു.
മനുഷ്യനെ ഉരുട്ടിയിട്ട് കൊല്ലുമോ..!!
ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ തട്ടും..!!
ഞാൻ പയ്യെ പറഞ്ഞു.
എന്താ ..വല്ലതും മൊഴിഞ്ഞായിരുന്നോ ?
എന്നെ കടുപ്പിച്ച് നോക്കിക്കൊണ്ട് ചോദിച്ചു.
ഇല്ല..ഒന്ന് അങ്ങോട്ട് നീങ്ങുമോ..വണ്ടിയിൽ കേറിയുള്ള ഇരുപ്പും വെപ്പും എല്ലാം കണ്ടാത്തോ ന്നും ഇപ്പോഴങ്ങ് മറിക്കുമെന്ന്..സാധാരണ പെണ്ണുങ്ങൾ നിഞ്ജയും, ഡുക്കാട്ടിയും ഒക്കെ ഓടിക്കുമ്പോൾ ഇവിടെ ഒരുത്തിക്ക് ഒരു കൊച്ചു ഹിമാലയൻ തന്നെ ഒട്ടിക്കാൻ അറിയില്ല..
പിന്നെ നിനക്ക് അറിയുമോ.. ബാംഗ്ലൂർ ഒരു ടീച്ചർ പഠിപ്പിക്കാൻ വരുന്നത് തന്നെ സൂപ്പർ ബൈക്കിലാണ്…ഞാൻ ജാനിയെ നോക്കി പറഞ്ഞു..