പ്രണയം എന്ത്? എങ്ങനെ ?
അവളുടെ നോട്ടം എന്നിൽ പതിഞ്ഞതും ഞാൻ പെട്ടെന്ന് പഴയപടി ഇരുന്നു.
നിമിഷങ്ങൾക്കകം ഡോറു തുറക്കുന്നതും വലിച്ചു കൊട്ടി അടക്കുന്ന ശബ്ദവും കേട്ടു..
ഈശ്വരാ.. വീണ്ടും പണി പാളിയോ….ഞാൻ അറിയാതെ നെഞ്ചിൽ കൈ വെച്ചു പറഞ്ഞുപോയി.
എനിക്കും ചെറുതായി വിശക്കുന്നുണ്ടായിരുന്നു.
ഇന്ന് പതിവിലും നേരത്തെയാണ് അത്താഴം കഴിച്ചത്.. അതും വളരെ ലൈറ്റായിട്ട്…ഇപ്പൊഴാണേൽ മണി 11ഉം കഴിഞ്ഞു…
പെണ്ണിന് ഇല്ലേലും പണ്ടേ വിശന്നാ പ്രാന്താ….ദേഷ്യവും വാശിയും എല്ലാം കൂടി ചേർന്ന പോലെയാണ് പെരുമാറുക..ഒരുമാതിരി പ്രാന്തൻ നായക്ക് പേയ് പിടിച്ചപോലെ..!!
അവള് പോയെന്ന് മനസ്സിലായപ്പോൾ ഞാൻ പെട്ടെന്ന് റൂമിൽ കേറി ഒരു ടീഷർട്ടും വലിച്ചിട്ട് ഡോറ് തുറന്നു താഴോട്ട് കുതിച്ചു.
താഴെ എത്തി ഫ്രണ്ടിലെല്ലാം നോക്കിയിട്ടും ആളെ എങ്ങും കാണാനില്ല.
എൻ്റെ ഹൃദയം പടപടാണ് ഇടിക്കാൻ തുടങ്ങി..പെണ്ണിനോട് കേറി കയർക്കാൻ തോന്നിയ സമയത്തെ പഴിച്ചോണ്ട് സൈഡിലെ പാർക്കിങ്ങിൽ നോക്കിയപ്പോൾ എൻ്റെ കുതിരയുടെ പുറത്തു വലിഞ്ഞുകേറി കൊച്ചു കുട്ടികളെപ്പോലെ ഹാൻഡിൽ ആങ്ങോട്ടും ഇങ്ങോട്ടും ആട്ടിയും ആക്ക്‌സിലേറ്റർ ഞെരിച്ചും കളിക്കുവാണ് പെണ്ണ്…
ജാനിയേ കണ്ടപ്പോളാണ് ഫുൾ ത്രോട്ടിൽ പൊക്കൊണ്ടിരുന്ന V3യുടെ എൻജിൻ പോലെ ഇടിച്ചോണ്ടിരുന്ന എൻ്റെ ഹൃദയം ഐഡിലിൽ നിൽക്കുന്ന ബുള്ളറ്റിൻ്റെ എൻജിൻപോലെ പയ്യെ താളത്തിൽ ഇടിക്കാൻ തുടങ്ങിയത്..