പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – ഞാൻ ഇനി ആരെ നോക്കി ഇരിക്കാനാ.. ഞാനും എടുത്ത് കഴിച്ചു തുടങ്ങി… .ആദ്യത്തെ സെറ്റ് കഴിഞ്ഞപ്പോൾത്തന്നെ ചായ എത്തി..ഏലക്കയും വാനിലയും ഇട്ട് നല്ലോണം പതപ്പിച്ച സൂപ്പർ ചായ..!!
എല്ലാം കഴിഞ്ഞപ്പോൾ വയറു വീർത്തു… പെണ്ണിനെ നോക്കിയപ്പോൾ അവൾക്കും മതി..
പിന്നെ കൈ കഴുകി ഫ്രണ്ടിൽ വന്നു..
രാമേട്ടാ.. കച്ചോടമൊക്കെ എങ്ങനെ… ? ചേച്ചിക്കും പിള്ളേർക്കും ഒക്കെ സുഖമല്ലേ..
പൈസ കൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു.
ഓ.. ഇന്ന് ഞായറാഴ്ച്ച ആയോണ്ടു തിരക്കുണ്ട്.. പിന്നെ തട്ടിയും മുട്ടിയും ഇങ്ങനെ പോകുന്നു..അവളും പിള്ളേരും സുഖമായിട്ട് കഴിയുന്നു…
രാമേട്ടൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.
ആ..എല്ലാം ശരിയാവും രാമേട്ടാ…. എങ്കി ഞങ്ങൾ ഇറങ്ങട്ടെ…. ഇനിയങ്ങുവരെ എത്താനുള്ളതാണ്.
അതും പറഞ്ഞു ഞങ്ങൾ വിട പറഞ്ഞു തിരഞ്ഞു.
ഞങ്ങളെ രണ്ടുപേരെയും കാണാൻ നല്ല ചേർച്ച..എന്നും ഈ കളിയും ചിരിയും നിലനിൽക്കട്ടെ…
രാമേട്ടൻ ഞങ്ങളെനോക്കി പറഞ്ഞു.
ഞാൻ അതിന് മറുപടിയായി നല്ല ഉശിരൻ ചിരിയങ്ങു പാസ്സാക്കിക്കൊടുത്തുകൊണ്ട് അവിടുന്നിറങ്ങി…പെണ്ണിൻ്റെ മുഖം പെട്ടെന്ന് വാടിയപോലെ..എങ്കിലും എന്നെ കാണിക്കാൻവേണ്ടി മുഖത്ത് ചിരി വരുത്താൻ ശ്രമിക്കുന്നുണ്ട്… പക്ഷേ പരാജയം ആയിരുന്നു ഫലം…
വണ്ടി മുമ്പോട്ടു നീങ്ങിയപ്പോൾ പെണ്ണ് അല്പം ഗ്യാപ് ഇട്ടാണ് ഇരിക്കുന്നത്.