പ്രായമല്ല കഴിവാണ് മുഖ്യം
എന്റെ ഭാര്യ അവളുടെ അച്ഛനേം ഞങ്ങടെ കൊച്ചിനേം കൂട്ടി അവടെ പോയി അവർക്ക് ഫുഡും മെഡിസിനും ഒന്നും മുടങ്ങാതെ ഇരിക്കാൻ നിന്നോട്ടെ എന്ന് ചോദിച്ചു. അവൾക്കും കുട്ടിക്കും അവളുടെ അച്ഛനും കോവിഡ് വന്നതാണ് . ഇപ്പോൾ രണ്ടു ഡോസും കഴിഞ്ഞ് ബൂസ്റ്റർ ഡോസുവരെ അവരെല്ലാം എടുത്തിട്ടുമുണ്ട്. അത് കൊണ്ട് തന്നെ അവർക്കാർക്കും ചേച്ചിയോടൊത്ത് നിൽക്കാൻ പ്രശ്നമില്ലായിരുന്നു. മാത്രമല്ല.. ചേട്ടൻ മാത്രമാണ് ഒരു മുറിയിൽ.. ചേച്ചി ചേട്ടന്റെ കാര്യമൊക്കെ നോക്കിക്കോളും.. എന്നാലും ചേച്ചിയും അനുജത്തിയും തമ്മിലുള്ള ആത്മ ബന്ധമാണ് ഭാര്യയെ പോകാൻ പ്രേരിപ്പിച്ചതെന്ന് എനിക്കറിയാം.. മോനെ കൊണ്ടു പോകുന്നതിൽ എനിക്ക് വിരോധം തോന്നിയെങ്കിലും വിരോധം കൊണ്ട് കാര്യമില്ലെന്ന് എനിക്കറിയാം.. അവൻ കൂടെ ഉണ്ടെങ്കിൽ എന്റ ജോലി നടക്കില്ല..
രണ്ടാഴ്ചത്തേക്കാണ് അവളും മോനും പോകുന്നത്.. ഫ്ലാറ്റിൽ തനിച്ചിരുന്ന് ജോലി ചെയ്യുന്നത് പ്രശ്നമല്ലെങ്കിലും അതിനിടയിൽ ഫുഡ് ഉണ്ടാക്കലൊക്കെ പ്രശ്നമാണ്.. ഓൺലൈനിൽ ഫുഡ് വാങ്ങിക്കോളാം എന്ന് പറഞ്ഞപ്പോൾ അവള് പറഞ്ഞു..
അത് ശരിയാവില്ല.. ഞാൻ വരുന്നത് വരെ ഹോട്ടൽ ഫുഡ് ആക്കിയാൽ വയറ് കൊളമാകും.. ചേട്ടനൊരു കാര്യം ചെയ്യ്.. എന്റെ വീട്ടിലേക്ക് പൊയ്ക്കോ.. അവിടെ അമ്മ തനിച്ചല്ലേ.. അച്ഛൻ എന്റൊപ്പം വരികയല്ലേ.. ഈ സമയത്ത് ചേട്ടൻ അവിടെ ഉള്ളത് അമ്മയ്ക്കും ആശ്വാസമാകും..
One Response
waiting for next