പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
അവിടുത്തെ സൗന്ദര്യം മുഴുവനായി ആസ്വദിക്കവേയാണ് ഷെൽഫിൽ ഇരുന്ന മദ്യക്കുപ്പികളിൽ അവന്റെ കണ്ണുകൾ ഉടക്കിയത് .
തികഞ്ഞ ഒരു മദ്യപാനിയായിരുന്ന അവന്റെ മനസ്സിൽ ആ മദ്യക്കുപ്പികൾ വേണ്ടാത്ത ചിന്തകൾ ഉടെലെടുപ്പിച്ചു . ആ മദ്യക്കുപ്പികളിൽ നിന്ന് കണ്ണെടുക്കനെ അവനു തോന്നിയില്ല . ഒടുവിൽ അവൻ എഴുന്നേറ്റ് ചെന്ന് ആ മദ്യക്കുപ്പികളിൽ ഒരെണ്ണം കയ്യിലെടുത്തു. ക്ഷണനേരം കൊണ് അവൻ രണ്ടു കവിൾ മദ്യം അകത്താക്കി. അതിനു ശേഷം അവൻ തന്റെ ഇരിപ്പിടത്തിൽ വന്നു ഇരുന്നു .
കേണലിന്റെ ഫ്ളാറ്റിലേക്കടുക്കുന്തോറും പുരുഷന്മാരുടെ ആർപ്പുവിളികളും , അട്ടഹാസങ്ങളും നിത്യക്കു കുറേശ്ശെയായി കേൾക്കാമായിരുന്നു. അവസാനം വാതിലിനു മുന്നിൽ എത്തി . ഒട്ടും മടിക്കാതെ അവൾ വാതിലിൽ മുട്ടിവിളിച്ചു .അധികം വൈകാതെ തന്നെ വാതിൽ തുറന്നു കേണൽ അങ്കിൾ പുറത്തേയ്ക്ക് വന്നു.
അയാൾ അടുത്തേക്ക് വരും തോറും മദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറിക്കൊണ്ടിരുന്നു.
അകത്തേയ്ക്ക് നോക്കിയ അവൾ കാണുന്നത് മദ്യപിച്ച് ലക്കുകെട്ട പുരുഷന്മാരെയാണ്. അവരിൽ പലരും അർദ്ധനഗ്നരായിരുന്നു അവരുടെ എല്ലാം നോട്ടം തന്റെ ലഹരിപിടിപ്പിക്കുന്ന ശരീരത്തിലേക്കാണെന്ന വസ്തുത നിത്യ മനസ്സിലാക്കിയതിലാവണം അവൾ ഒരൽപം വിമ്മിഷ്ട്ടത്തോടെ തിരികെ പോവാൻ ഒരുങ്ങി .