പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
പെണ്ണ് – ‘അതെ… ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാവോ…!
‘
എന്ത് പറ്റി മാഡം..!!!
‘അച്ഛൻ കാശു എവിടാ വെച്ചിരിക്കുന്നതെന്നു അറിയില്ല, വിളിച്ചിട്ടാണേൽ ഫോണെടുക്കുന്നില്ല. ഞാൻ അടുത്ത ഫ്ലാറ്റിന്ന് പൈസ മേടിച്ചുകൊണ്ട് വരാം….ഒന്ന് വെയിറ്റ് ചെയ്യാമോ…!!.’
‘ അതിനെന്താ ….ഞാൻ ഇവിടെ നിൽക്കാം…’
‘അയ്യോ അതുവേണ്ട…അകത്തു കയറി ഇരുന്നൊള്ളു ‘ അവൾ അവനെ അകത്തു ഇരുത്തിയ ശേഷം കാശു വാങ്ങാനായി രജനി ആന്റിയുടെ വീട്ടിലേക്ക് പോയി.
അവളുടെ അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തും പിന്നെ സുമിത്രയും രവിയും അത്യാവശ്യമായി എവിടെയെങ്കിലും പോയാൽ നിത്യക്കു ഒരു കമ്പനി കൊടുക്കുന്നതും രജനിയാണ് . അതുകൊണ്ട് തന്നെ നല്ല അടുപ്പമാണ് നിത്യക്കു രജനിയോടുള്ളത് .
തിടുക്കപ്പെട്ട് രജനിയുടെ വീടിനു മുന്നിൽ എത്തിയ നിത്യ അക്ഷരാത്ഥത്തിൽ ഞെട്ടിപ്പോയി .അവിടെ മുഴുവൻ വിരുന്നുകാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ആന്റിയുടെ ഓഫീസിലെ ഫ്രണ്ട്സ് മുഴുവൻ ഇന്ന് വരുമെന്ന് പറഞ്ഞതായി അവൾ ഓർത്തു. ആന്റി ഇപ്പോൾ നല്ല തിരക്കിലായിരിക്കും അതിനിടയിൽ ചെന്ന് കാശു ചോദിക്കാൻ അവൾ ഒന്ന് മടിച്ചു . പതിയെ അവിടെ കേറാതെ അവൾ മടങ്ങി.
ഇനിയുള്ള ഒരേയൊരു പ്രതീക്ഷ കേണൽ അങ്കിളാണ്. ഒറ്റയ്ക്ക് താമസിക്കുന്ന അയാളെ കാണാൻ പോവാൻ അവൾ ഒന്ന് മടിച്ചെങ്കിലും സാഹചര്യം അവളെ അങ്ങോട്ട് തന്നെ നയിച്ചു.
ഈ സമയം വിശാലമായ ഫ്ലാറ്റിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു ഹരി. . അവിസ്മരണീയമായ ഡിസൈനിൽ തീർത്ത അതിന്റെ അകം അവനെ സംബന്ധിച്ചിടത്തോളം വർണ്ണനകൾക്കും അതീതമായൊരു കാഴ്ച്ചയായിരുന്നു .