ഒരു ട്രാൻസ്ജെന്റർ ജീവിതം!
എന്റെ സൂസിമോൾ തന്നെ ഓടിച്ചാൽ മതി. എനിക്കിതൊന്നും ഓടിക്കാൻ അറിയില്ല.
അതൊന്നും പറഞ്ഞാൽ പറ്റില്ല എത്രയും പെട്ടെന്ന് പഠിക്കണം. എന്നു ഇങ്ങനെ ചേട്ടനെ പിറകിൽ കയറ്റിക്കൊണ്ട് പോവാൻ എന്നെ കിട്ടില്ല.
ചേട്ടന്റെ പിറകിലിൽ പറ്റിച്ചേർന്ന്
ഈ വണ്ടിയിൽ യാത്ര ചെയ്യണമെനിക്ക്..
അത് പോലെ തന്നെ ഒരു ചെറിയ കാറും അത്യാവശ്യമായി എടുക്കണം നമുക്ക് .
ഇനി മുന്നോട്ടുള്ള യാത്രയിൽ ഒരു കാറ് നമുക്കത്യാവശ്യമാ .
സൂസമ്മയുടെ പിറകിലായി ബിന്ദു കയറിയിരുന്നു.
എങ്ങോട്ടേക്കാ പോണ്ടത്.. ഇപ്പോത്തന്നെ സമയം ഒരു പാട് വൈകി.
എന്റെ വീട്ടിലേക്ക്ii
അപ്പോ ആ നശിച്ച സ്ഥലത്തേക്ക് ഇനി പോകുന്നില്ലാ എന്ന് പറഞ്ഞിട്ട് ?
അതൊക്കെയുണ്ട്.. എന്റെ മോൾ വണ്ടി വിട്..
മാഗ്ളീന്റെ പഴയ വീടിന് മുന്നിൽ വണ്ടി നിർത്തി അവർ ഇറങ്ങി മുന്നോട്ട് നടന്നു.
അകത്തേക്കൊന്നു കയറാൻ നിൽക്കാതെ മാഗ്ളീൻ സൂസമ്മയെ ചേർത്ത് പിടിച്ച് തന്റെ അമ്മയെ
അടക്കം ചെയ്ത സ്ഥലത്തെത്തി.
സൂസമ്മയ്ക്ക് ഒന്നും മനസ്സിലായില്ല.
മാഗ്ളീൻ അതിനോട് ചേർന്ന് നിന്നു
അമ്മേ ജീവിതത്തിൽ തോറ്റ് പോയിടുത്ത് നിന്ന് അമ്മയുടെ മോൾ ജീവിക്കാൻ തുടങ്ങുകയാ . അമ്മ ഇടയ്ക്കിടയ്ക്ക് പറയാറുള്ളത് പോലെ എന്റെ ജീവിതത്തിലേക്കും ഒരാൾ കടന്ന്
വന്നിരിക്കുന്നു. ഈ ഭൂമിയിൽ ഞങ്ങൾക്ക് ആകെ കാണാനുള്ളത് അമ്മയെ മാത്രമാണ്. അതാ ഞാൻ ഇവളെയും കൊണ്ട് ആദ്യം ഇങ്ങോട്ട് തന്നെ വന്നത്. അമ്മ ഞങ്ങളെ അനുഗ്രഹിക്കണം..