ഒരു ട്രാൻസ്ജെന്റർ ജീവിതം!
തന്റെ ഭാര്യ ജീൻസും ടീഷർട്ടുമിട്ട് നിൽക്കുന്നത് കണ്ട് കൊണ്ട് മാഗ്ളീൻ
ഇതെന്ത് വേഷമാടി മോളെ സ്ത്രീകളാ യാൽ കുറച്ചൊതുക്കവും മറ്റുമൊക്കെ വേണ്ടെ..
എന്റെ ചേട്ടാ. . ഞാൻ ഇന്നലെ വരെ ഇതുപോലുള്ള ഡ്രസ്സിട്ടോണ്ടല്ലേ പാർലറിൽ പോയിരുന്നത്..
അവിടെ നിൽക്കുമ്പോ ഇച്ചിരി മോഡലൊക്കെ ആവാം ?
എന്നാൽ ഇന്നൊരു ദിവസത്തേക്ക് എന്റെ സൂസിമോൾ എനിക്ക് വേണ്ടി സാരിയുടുക്കണം. മോളുടെ
ഏറ്റവും പുതിയ സാരി തന്നെ ഉടുത്താൽ മതി. അല്ലെങ്കിൽ വേണ്ട ഇന്നലെ വാങ്ങിയ പുതിയ സാരിയിൽ ഒരെണ്ണം ഞാനും ഒരെണ്ണം എന്റെ ഭാര്യയും ഉടുക്കുന്നു.
സൂസമ്മ തെല്ലൊന്നു മടിച്ചു…
ഇന്നലെ വാങ്ങിയ സാരിയിൽ നിന്നൊരെണ്ണം സൂസമ്മയുടെ നേരെ വച്ച് നീട്ടിക്കൊണ്ട്:
എന്റെ മോൾ ഞാൻ പറയുന്നത് കേൾക്ക്.. സാരിയുടുത്തേ..
സൂസമ്മ അൽപ്പം ദേഷ്യത്തോടെ സാരിയെടുത്തുടുത്തു.
ഈ സമയം മാഗ്ളീന്യം സാരിയെടു ത്തുടുക്കാൻ തുടങ്ങി.
സാരിയുടുത്ത് കഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ രണ്ട് പേരും പരസ്പരം ചേർന്ന് നിന്നു . അപ്പോഴും ചെറിയ അരിശം സൂസമ്മയുടെ മുഖത്തുണ്ടായിരുന്നു.
എടി. . നിന്റെ ഈ ഉണ്ടക്കണ്ണിട്ട് ഇങ്ങനെ നോക്കിപ്പേടിപ്പിക്കാതെന്റ പൊന്നേ..
എനിക്ക് വേണ്ടപ്പെട്ട ഒരാളെ കാണാൻ പോകാനുണ്ട്.. അതിനാ മോളോട് സാരിയുടുക്കാൻ പറഞ്ഞത്..
രണ്ട്പേരും വാതിലടച്ച് പുറത്തേക്കിറങ്ങി സൂസമ്മ ചിരിച്ചുകൊണ്ട് മാഗ്ളീനോട്
വണ്ടിയെടുക്കാൻ പറഞ്ഞു ..