ഒരു ട്രാൻസ്ജെന്റർ ജീവിതം!
സൂസമ്മ കാപ്പി ഒരിറക്ക് കൂടി കുടിച്ചപ്പോഴേക്കും മാഗ്ളീൻ അവളുടെ കയ്യിൽ നിന്ന് ബലമായി കപ്പ് പിടിച്ച് വാങ്ങിയിട്ട് ബാക്കിയുള്ള കോഫി എല്ലാം മറന്നവൾ ആസ്വദിച്ച് കുടിക്കാൻ തുടങ്ങി.
സൂസമ്മയ്ക്ക് മാഗ്ളീനോട് എന്തെന്നില്ലാത്ത ഒരടുപ്പം തോന്നിത്തുടങ്ങി.
മാഗ്ളീനെ നോക്കി സൂസമ്മ ഒന്ന് ചിരിച്ചു.
ഒരു ഭാര്യയായ എനിക്കും ചിലത് പറയാനുണ്ട്
ഇനി ചേട്ടനെങ്ങാനും എന്റെ കണ്ണ് വെട്ടിച്ച് ഇവിടുത്തെ അടുക്കളയിലെങ്ങാനും കയറിയാൽ
ഈ സൂസിമോളുടെ തനി സ്വഭാവം ചേട്ടനറിയും..
ഇന്ന് മുതൽ എന്റെ ഭർത്താവുദ്യോഗവും നോക്കി എന്റെകൂടെ നിന്നാൽ മതി.
അതൊക്കെ പോട്ടെ ഇന്ന് പാർലറിൽ പോണ്ടെ..
മാഗ്ളീന്റെ ചോദ്യം കേട്ടപ്പോഴാണ്
പാർലറിലേക്ക് പോകാനുള്ള സമയമൊക്കെ കഴിഞ്ഞെന്ന് സൂസമ്മക്ക് മനസ്സിലായത്..
ചേട്ടൻ പോയി കുളിച്ച് റെഡിയാവു മ്പോഴേക്കും ഞാൻ പത്ത് മിനിട്ടിനകം എന്തെങ്കിലും ഉണ്ടാക്കി വെയ്ക്കാം.
അയ്യോ ഇന്നിനി ഇവിടെ ഉണ്ടാക്കണ്ട നമുക്ക് പുറത്ത് നിന്ന് കഴിക്കാം..
സമയം കുറച്ച് വൈകിയെന്ന് സൂസമ്മയ്ക്കും തോന്നിയിരുന്നു
സൂസമ്മയോട് ആദ്യം കുളിക്കാൻ പറഞ്ഞു.
സൂസമ്മ കുളി കഴിഞ്ഞ് പുറത്തിറങ്ങി മാഗ്ളീൻ അകത്തേക്ക് കയറി കുളിക്കാൻ തുടങ്ങി
കുളി കഴിഞ്ഞ് മാഗ്ളീൻ പുറത്തിറങ്ങി യപ്പോഴേക്കും സൂസമ്മ നീല നിറമുള്ള മുട്ടിന് താഴെ ഇറക്കമുള്ള ജീൻസും നല്ല ടൈറ്റായി നിൽക്കുന്ന സ്ലീവ്ലസ്സ് ബനിയനും ഇട്ട്നിൽക്കുന്നു.