ഒരു ട്രാൻസ്ജെന്റർ ജീവിതം!
തന്നെത്തന്നെ മിഴിച്ച് നോക്കുന്ന സൂസമ്മയെ നോക്കി മാഗ്ളീൻ പറഞ്ഞു.
സൂസമ്മ സ്വൽപ്പം നാണത്തോടെ മടിച്ചു നിന്നു കൊണ്ട്,
മോള് കുടിച്ചോളൂ ഞാൻ വേറെ ഇട്ടോളാം.…
ആദ്യം മോളെ എന്നുള്ള വിളി ഒന്ന് മാറ്റിപ്പിടിക്കുമോ.. ആരെങ്കിലും സ്വന്തം കെട്ടിയോനെ മോളെന്ന് വിളിക്കുമോ !!
ഇന്നലെ രാത്രിവരെ എനിക്ക് അമ്മയും ചേച്ചിയുമൊക്കെയായിരുന്നു.
ലഹരിയുടെ പുറത്താണെങ്കിലും എനിക്ക് നേരെ വച്ച് നീട്ടിയ താലി എന്റെ അമ്മയെ മുൻനിർത്തിയാണ് ഞാൻ മോളുടെ കഴുത്തിൽ ചാർത്തിയത്. അതിലൊരു സത്യമുണ്ട്.
മാഗ്ളീന്റെ വാക്കുകൾക്ക് മുന്നിൽ സൂസമ്മ ശരിക്കും ഒരു ഭാര്യയായി മാറിക്കഴിഞ്ഞിരുന്നു.
സൂസമ്മയുടെ ചെവിയിൽ പതുക്കെ വേദനയില്ലാതെ പിടിച്ച് ഞെക്കിക്കൊണ്ട്
മാഗ്ളീൻ പറഞ്ഞു.
എന്നെ എന്റെ ഭാര്യ നമ്മുടെ വീട്ടിൽ ചേട്ടാന്ന് വിളിച്ചാൽ മതി. മാഗ്ളേട്ടൻ . .
എന്റെ ഭാര്യ സൂസമ്മപ്പെണ്ണിന്റെ വായിൽ നിന്ന് അങ്ങനെയുള്ള വിളി കേൾക്കാനാ
എനിക്കിഷ്ടം !!
പുറത്തോ അതല്ലാ പാർലറിൽ വച്ചോ മോളേന്നോ മാഗ്ളീന്നോ എന്താന്ന് വച്ചാൽ എന്റെ സൂസമ്മപ്പെണ്ണ് വിളിച്ചോ.
ഞാനും അതുപോലെ തന്നെ ഇവിടുന്ന് എന്റെ ഭാര്യയെ മോളേ ന്നും സൂസിമോളെന്നുമൊക്കയ വിളിക്കൂ..
പുറത്ത്നിന്ന് മാത്രം ചേച്ചിന്ന് വിളിക്കും.
മനസ്സിലായോ എന്റെ ഭാര്യയ്ക്ക്.. മാഗ് ളിച്ചേട്ടൻ പറഞ്ഞത് ?