ഒരു ട്രാൻസ്ജെന്റർ ജീവിതം!
മാഗ്ളീനെയും കൂട്ടി സൂസമ്മ പുറത്തേക്ക് നടന്നു.
മാഗ്ളീൻ.. നിനക്ക് സാരിയോ ചുരിദാറോ അതോ ആണുങ്ങളുടെ പാന്റും ഷർട്ടുമാണോ വേണ്ടത് ?
ഒന്ന് പോ ചേച്ചി.. ഞാൻ ഇത്രയും കാലം സ്ത്രീയായിട്ടല്ലേ ജീവിച്ചത്.. ഇനിയും അത് പോലെ തന്നെ കഴിഞ്ഞാൽ മതി.
സാരി മതി.. പ്രായം ഇച്ചിരിയായില്ലേ..
നിന്റെ ബ്രാ സൈസ് എത്രയാടി ?
അതൊക്കെ ഞാൻ സെലക്ട് ചെയ്തോളാം.. അവൾ ഷോപ്പിലേക്ക് കയറിപ്പോകുന്നതിനിടയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
സൂസമ്മയും മാഗ്ളീനും കൂടി നാലഞ്ച് തരം സാരിയും അത്യാവശ്യം വേണ്ട അടിവസ്ത്രങ്ങളും മറ്റും വാങ്ങി നേരെ സൂസമ്മയുടെ വീട്ടിലേക്ക് തിരിച്ചു…
പോകുന്ന വഴിക്ക് ഒരു ബിവറേജിന് മുന്നിൽ നിർത്തി സൂസമ്മ രണ്ട് മൂന്ന് ബീർ ബോട്ടലും പിന്നെ ചെറിയ ഒരു ബോട്ടൽ വൈനും വാങ്ങി ഹോണ്ടയുടെ പിന്നിലിരിക്കുന്ന മാഗ്ളീന് നേരെ
വെച്ച് നീട്ടി.
അയ്യോ സൂസമ്മച്ചേച്ചീ.. ഈ പരിപാടി എപ്പഴാ തുടങ്ങിയത് ? മാഗ്ളീൻ സൊൽപ്പം ഗൗരവത്തിൽത്തന്നെ
സൂസമ്മയെ നോക്കി ചോദിച്ചു .
എന്റെ മാഗ്ളീ.. നീയിതൊന്നും കാര്യമാക്കണ്ട ..ഒറ്റയ്ക്ക് ജീവിക്കുന്ന എനിക്കിപ്പോ ഇതൊക്കെ തന്നെയാ കൂട്ട്.
ഇത് മാത്രമേ ഉള്ളൂ? അതോ ഞാനറിയാത്ത മറ്റു വല്ലതും ഇനിയുമുണ്ടോ ?
അതൊക്കെ മോൾക്ക് വഴിയേ മനസ്സിലാവും. തൽക്കാലം നീ കയറിയേ. .