ഒരു ട്രാൻസ്ജെന്റർ ജീവിതം! ഭാഗം-2




ഈ കഥ ഒരു ഒരു ട്രാൻസ്ജെന്റർ ജീവിതം! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ട്രാൻസ്ജെന്റർ ജീവിതം!

ട്രാൻസ്ജെന്റർ – മാഗ്ളിൽ വിറയ്ക്കുന്ന കാലുകളോടെ സൂസമ്മയുടെ പഴയ വീടിനടുത്തേക്ക് നടന്നടുത്ത് …..

രണ്ട് മൂന്ന് തവണ ബെല്ലടിച്ചതും വാതിൽ തുറന്ന് കൊണ്ട് സൂസമ്മ വെളിയിലേക്ക് വന്നു

അക്ഷരാർഥത്തിൽ സൂസമ്മയെ കണ്ടതും മാഗ്ളീന്റെ കണ്ണുകൾ ശരിക്കും ഞെട്ടി ….കാരണം, തികഞ്ഞ ശാലീനതയോടെ മാത്രം ജീവിച്ചിരുന്ന സൂസമ്മ തികച്ചും മാറിയിരിക്കുന്നു.

അൻപത് വയസ്സ് പ്രായമുള്ള സൂസമ്മ തികച്ചും ഒരു മോഡേൺ സ്ത്രീയായി.

മുട്ടുവരെ ഇറക്കമുള്ള ജീൻസും ശരീരത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്ന ഒരു
ബനിയനുമായിരുന്നു അവരുടെ വേഷം.

ചന്തിയോളം നീട്ടിവളർത്തിയിരുന്ന മുടിയെല്ലാം വെട്ടിയൊതുക്കി ബോബ് ചെയ്ത് വച്ചിരിക്കുന്നു.

ഒറ്റനോട്ടത്തിൽ വാതിൽ തുറന്ന് വന്നത് സൂസമ്മച്ചേച്ചി തന്നെയാണോ എന്ന് മാഗ്ളീന് സംശയമായിരുന്നു ?

രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു .

സൂസമ്മ മാഗ്ളീനെ ഒറ്റനോട്ടത്തിൽ മനസ്സിലാവാത്ത മട്ടിൽ ഒന്ന് ചിരിച്ചു.

” ചേച്ചി ഇത് ഞാനാ മാഗ്ളീൻ.
തികച്ചും അവഗണന മാത്രം പ്രതീക്ഷിച്ച് കൊണ്ട് അവൾ അവരെ നോക്കി ചിരിച്ചു
മോള് കയറി വാ.. സൂസമ്മ അവളെ അകത്തേക്ക് ക്ഷണിച്ചു.

അപ്പോഴാണ് മാഗ്ളീന് ഒരാശ്വാസമായത്.

സൂസമ്മയുടെ പിറകിലായി അവൾ അകത്തേക്ക് നടന്നു.
രണ്ടു പേരും കസേരയിൽ മുഖത്തോട് മുഖം നോക്കിയിരുന്നു.

നീ എന്നാ ജയിലിൽ നിന്നിറങ്ങിയത് ?

ഇന്ന് രാവിലെയാ എന്റെ ശിക്ഷ അവസാനിച്ചത്. വീട്ടിൽ പോയിരുന്നു അവിടെ കഴിയാനുള്ള ഒരു മാനസിക സുഖം കിട്ടുന്നില്ല എനിക്ക്.
ഈ നാടുപേക്ഷിച്ച് കുറച്ച് നാൾ എവിടേക്കെങ്കിലും മാറി നിൽക്കണം.
പോകുന്നതിന് മുമ്പ് ചേച്ചിയെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി.

മാഗ്ളീന്റെ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം സൂസമ്മ ആലോചനയിൽ മുഴുകി.

അപ്പോ എല്ലാം ഉപേക്ഷിച്ച് ഈ നശിച്ച നാട് വിട്ട് പോകാൻ തന്നെ നീ ഉറപ്പിച്ചോ?

അങ്ങനെയല്ല ചേച്ചി..
ചെറിയ ഒരു പാലായനം !!
അത് കഴിഞ്ഞ് തിരിച്ചു വരും ഞാൻ !
പഴയെതൊക്കെ എന്നെക്കാൾ ചേച്ചിക്കറിയാമല്ലോ ? അവരെയൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ ?

അപ്പോ അവരെയൊന്നും അങ്ങനെ വെറുതെ വിടാൻ നീ ഉദ്ദേശിക്കുന്നില്ലെന്നർഥം!! അതിന് നീ
നാടുവിട്ട് പോവുകയല്ല വേണ്ടത്.
ഇവിടെ ഈ നാട്ടിൽ നിന്ന് കൊണ്ട് തന്നെ അവരോട് പ്രതികാരം ചെയ്യണം.
ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് ഞാൻ
ഉണ്ടാകും മോളുടെ കൂടെ…

ഒരർത്ഥത്തിൽ സമൂഹത്തിന് മുന്നിൽ നിന്നെപ്പോലെ തന്നെ എന്നെയും പരസ്യമായി നാണം കെടുത്തിയ അവളുമാർക്കിട്ട് ഒരു പണി കൊടുക്കാൻ ഞാനും അവസരം കാത്ത്
കിടക്കുകയായിരുന്നു..

ഞാൻ ടൗണിൽ ചെറിയ രൂപത്തിൽ ഒരു പാർലർ നടത്തിക്കൊണ്ട് ജീവിക്കുന്നു.
നിനക്ക് സമ്മതമാണെങ്കിൽ അവിടെ എന്റെ കൂടെ നിൽക്കാം.

നിനക്ക് കാണേണ്ടവരും അവരുടെ മക്കളും മരുമക്കളും എല്ലാം അവിടെ ഇടയ്ക്ക് വരാറുണ്ട് …..നീ കരുതുന്നത് പോലെ അവർക്കിട്ട് പണിയാൻ അത്ര എളുപ്പമൊന്നും കഴിയുമെന്ന്
പ്രതീക്ഷിക്കണ്ട !!

അവസരത്തിനനുസരിച്ച് നീ കളിക്കണം !

ആദ്യം നീ നിന്റെ ഈ പഴഞ്ചൻ വേഷമൊക്കെ ഒന്ന് മാറ്റി മോഡേൺ ആവണം ….

Leave a Reply

Your email address will not be published. Required fields are marked *