ഒരു ട്രാൻസ്ജെന്റർ ജീവിതം!
നീ എന്നാ ജയിലിൽ നിന്നിറങ്ങിയത് ?
ഇന്ന് രാവിലെയാ എന്റെ ശിക്ഷ അവസാനിച്ചത്. വീട്ടിൽ പോയിരുന്നു അവിടെ കഴിയാനുള്ള ഒരു മാനസിക സുഖം കിട്ടുന്നില്ല എനിക്ക്.
ഈ നാടുപേക്ഷിച്ച് കുറച്ച് നാൾ എവിടേക്കെങ്കിലും മാറി നിൽക്കണം.
പോകുന്നതിന് മുമ്പ് ചേച്ചിയെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി.
മാഗ്ളീന്റെ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം സൂസമ്മ ആലോചനയിൽ മുഴുകി.
അപ്പോ എല്ലാം ഉപേക്ഷിച്ച് ഈ നശിച്ച നാട് വിട്ട് പോകാൻ തന്നെ നീ ഉറപ്പിച്ചോ?
അങ്ങനെയല്ല ചേച്ചി..
ചെറിയ ഒരു പാലായനം !!
അത് കഴിഞ്ഞ് തിരിച്ചു വരും ഞാൻ !
പഴയെതൊക്കെ എന്നെക്കാൾ ചേച്ചിക്കറിയാമല്ലോ ? അവരെയൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ ?
അപ്പോ അവരെയൊന്നും അങ്ങനെ വെറുതെ വിടാൻ നീ ഉദ്ദേശിക്കുന്നില്ലെന്നർഥം!! അതിന് നീ
നാടുവിട്ട് പോവുകയല്ല വേണ്ടത്.
ഇവിടെ ഈ നാട്ടിൽ നിന്ന് കൊണ്ട് തന്നെ അവരോട് പ്രതികാരം ചെയ്യണം.
ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് ഞാൻ
ഉണ്ടാകും മോളുടെ കൂടെ…
ഒരർത്ഥത്തിൽ സമൂഹത്തിന് മുന്നിൽ നിന്നെപ്പോലെ തന്നെ എന്നെയും പരസ്യമായി നാണം കെടുത്തിയ അവളുമാർക്കിട്ട് ഒരു പണി കൊടുക്കാൻ ഞാനും അവസരം കാത്ത്
കിടക്കുകയായിരുന്നു..
ഞാൻ ടൗണിൽ ചെറിയ രൂപത്തിൽ ഒരു പാർലർ നടത്തിക്കൊണ്ട് ജീവിക്കുന്നു.
നിനക്ക് സമ്മതമാണെങ്കിൽ അവിടെ എന്റെ കൂടെ നിൽക്കാം.