ഒരു ട്രാൻസ്ജെന്റർ ജീവിതം!
ട്രാൻസ്ജെന്റർ – മാഗ്ളിൽ വിറയ്ക്കുന്ന കാലുകളോടെ സൂസമ്മയുടെ പഴയ വീടിനടുത്തേക്ക് നടന്നടുത്ത് …..
രണ്ട് മൂന്ന് തവണ ബെല്ലടിച്ചതും വാതിൽ തുറന്ന് കൊണ്ട് സൂസമ്മ വെളിയിലേക്ക് വന്നു
അക്ഷരാർഥത്തിൽ സൂസമ്മയെ കണ്ടതും മാഗ്ളീന്റെ കണ്ണുകൾ ശരിക്കും ഞെട്ടി ….കാരണം, തികഞ്ഞ ശാലീനതയോടെ മാത്രം ജീവിച്ചിരുന്ന സൂസമ്മ തികച്ചും മാറിയിരിക്കുന്നു.
അൻപത് വയസ്സ് പ്രായമുള്ള സൂസമ്മ തികച്ചും ഒരു മോഡേൺ സ്ത്രീയായി.
മുട്ടുവരെ ഇറക്കമുള്ള ജീൻസും ശരീരത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്ന ഒരു
ബനിയനുമായിരുന്നു അവരുടെ വേഷം.
ചന്തിയോളം നീട്ടിവളർത്തിയിരുന്ന മുടിയെല്ലാം വെട്ടിയൊതുക്കി ബോബ് ചെയ്ത് വച്ചിരിക്കുന്നു.
ഒറ്റനോട്ടത്തിൽ വാതിൽ തുറന്ന് വന്നത് സൂസമ്മച്ചേച്ചി തന്നെയാണോ എന്ന് മാഗ്ളീന് സംശയമായിരുന്നു ?
രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു .
സൂസമ്മ മാഗ്ളീനെ ഒറ്റനോട്ടത്തിൽ മനസ്സിലാവാത്ത മട്ടിൽ ഒന്ന് ചിരിച്ചു.
” ചേച്ചി ഇത് ഞാനാ മാഗ്ളീൻ.
തികച്ചും അവഗണന മാത്രം പ്രതീക്ഷിച്ച് കൊണ്ട് അവൾ അവരെ നോക്കി ചിരിച്ചു
മോള് കയറി വാ.. സൂസമ്മ അവളെ അകത്തേക്ക് ക്ഷണിച്ചു.
അപ്പോഴാണ് മാഗ്ളീന് ഒരാശ്വാസമായത്.
സൂസമ്മയുടെ പിറകിലായി അവൾ അകത്തേക്ക് നടന്നു.
രണ്ടു പേരും കസേരയിൽ മുഖത്തോട് മുഖം നോക്കിയിരുന്നു.