ഒരു പീഢനത്തിൻ്റെ കഥ
ആ മെസ്സേജ് വന്നപ്പോൾ മുതൽ എന്ത് ചെയ്യണം എന്നറിയാത്ത വിറയലും പേടിയും എന്നെ പിടികൂടി. ഞാൻ ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്നെനിക്ക് മനസിലാകുന്നില്ലായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തളർന്ന മനസ്സുമായി ഞാൻ തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞുകൊണ്ട് കിടന്നു.
കാളിങ് ബെൽ അടിക്കുന്നത് കേട്ടപ്പോളാണ് ഞാൻ കുറച്ചെങ്കിലും ബോധത്തിലേക്ക് വന്നത്.
ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് വൈകുന്നേരമായത് എനിക്ക് മനസിലായത്. വീണ്ടും കാളിംങ്ങ് ബെൽ അടിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം എൻ്റെ ഉള്ളിലൂടെ കടന്നുപോയി.
വിറയ്ക്കുന്ന കാലടികളുമായി ഞാൻ ചെന്നു വാതിൽ തുറന്നു.
മുന്നിൽ ചന്ദ്രനെ കണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പിന്റെ വേഗം കൂടി.
നിന്നോട് ഒരുങ്ങി നിക്കണമെന്ന് പറഞ്ഞതല്ലേ?
അത് ഞാൻ .. ഉച്ചക്ക് ..
(എനിക്ക് പേടിച്ചിട്ടു വാക്കുകൾ കിട്ടുന്നില്ലായിരുന്നു.)
അയാൾ വീട്ടിലേക്ക് കേറി സോഫയിൽ ഇരുന്നു.
ആഹ്.. മതി..മതി ഇവിടെ വന്നിരിക്ക്..
അടുത്തുള്ള കസേര കാണിച്ചയാൾ പറഞ്ഞു.
ഞാൻ മടിച്ചു മടിച്ചവിടെ ഇരുന്നു.
അയാൾ എനിക്ക് നേരെ ഒരു പേപ്പർ നീട്ടി. എന്നിട്ട് അതിൽ ഒപ്പിടാൻ പറഞ്ഞു.
എന്താ ഇത്?
കൂടുതൽ സംസാരിക്കാൻ നിൽക്കാതെ വായിച്ചുനോക്കി വേഗം ഒപ്പിടടീ.
ഞാൻ വേഗം അതു വാങ്ങി വായിച്ചു നോക്കി. അതൊരു എഗ്രിമെന്റ് ആയിരുന്നു. ആ എഗ്രിമെന്റ് പ്രകാരം ഞാൻ ചന്ദ്രൻ്റെ കൈയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നും അത് 3 മാസം കൊണ്ട് തിരിച്ചു കൊടുക്കും എന്നു മായിരുന്നു.
One Response
aruninte kalipava alle ethu…dear