ഒരു പീഢനത്തിൻ്റെ കഥ
ഛീ.. നിർത്തെടീ. അവളുടെ ഒരു ഉപദേശം.. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് എന്നെ തള്ളുന്നതിന് മുൻപ് നീ ആലോചിക്കണമായിരുന്നു. ‘
ഞാൻ ഞെട്ടി !! അന്നത്തെ ആ സംഭവമാണ് അവർ തമ്മിൽ അകലാനുള്ള കാരണമെന്ന് എനിക്കപ്പോളാണ് മനസിലായത്.
എന്നെ അപമാനിച്ച നീ ഇങ്ങനെ നിക്കുമ്പോ ഞാൻ നിന്റെ ചേച്ചിയെ കെട്ടില്ലെടി ചൂലെ..
പ്ളീസ്.. അങ്ങനെ പറയരുത്.. എൻ്റെ ചേച്ചി പാവമാണ്.. അവളെ ഇങ്ങനെ ദ്രോഹിക്കരുത്. അവൾ നിങ്ങളെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ..
അവൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. പക്ഷെ ഇത് നിനക്കുള്ള ശിക്ഷയാണ്. നിന്റെ ചേച്ചി ഇങ്ങനെ നീറി നീറി ജീവിക്കുന്നത് നീ കാണണം. നിന്നെ ഈ അവസ്തയിൽ എത്തിച്ച നിന്റെ ചേച്ചിയുടെ ജീവിതം നീ കാരണം നശിക്കുന്നത് നി കണ്ടുനിക്കണം. ഇതാണ് നിനക്കുള്ള ശിക്ഷ.
ഞാൻ എന്ത് തെറ്റു ചെയ്തു?
നിങ്ങളല്ലേ തെറ്റു ചെയ്തത്.!!
നീ തെറ്റൊന്നും ചെയ്തില്ല അല്ലെ?.. നീ എന്നെ അടിച്ചിറക്കി എന്നെ അപമാനിച്ചു. അതാണ് നി ചെയ്ത തെറ്റ്. ഇനി ഒരിക്കലും ഞാൻ നിൻ്റെ ചേച്ചിയെ വിവാഹം കഴിക്കില്ല.. നീ എന്നെ അത്രയ്ക്ക് അപമാനിതനാക്കി. ഇനി ആ കുടുംബവുമായി ഒരു ബന്ധത്തിനും ഞാനില്ല.
എൻ്റെ ചേച്ചി ഗർഭിണിയാണ്.
ആണോ? അതിന് ഞാനെന്ത് വേണം?
നിങ്ങളുടെ കുഞ്ഞാണത്?