ഒരു പീഢനത്തിൻ്റെ കഥ
ആ അവസ്‌ഥ കണ്ടപ്പോൾ ഞാനവളെ കെട്ടിപ്പിടിച്ചു കരഞ്ഞു .
ഇന്ന് ഓഫീസിൽ പോകുമ്പോൾ ചന്ദ്രനെ കാണാൻ ശ്രമിക്കണം എന്ന് ഞാൻ ഉപദേശിച്ചു. അവൾ അവൻ താമസിക്കുന്നിടത്ത് ചെന്നു.. അവൻ അവളെ കണ്ടെങ്കിലും ഒന്നും സംസാരിക്കാൻ നിൽക്കാതെ മന:പ്പൂർവ്വം അവളെ avoid ചെയ്യുന്ന രീതിയിൽ ബൈക്കുമെടുത്ത് പോവുകയായിരുന്നു.
ചേച്ചി അന്ന് ഓഫീസിലേക്ക് പോവാതെ തിരിച്ചു വന്നു. അടുത്ത ദിവസവും അവൾ ഓഫീസിൽ പോയില്ലെന്ന് മാത്രമല്ല അവളുടെ റൂമിൽ നിന്നു പുറത്തിറങ്ങാതെ ഇരുന്നു..
എനിക്കറിയാം ചേച്ചിക്ക് ചന്ദ്രനെ അത്രയ്ക്ക് ഇഷ്ടമാണെന്ന്.
അവളുടെ ആ അവസ്‌ത കണ്ടപ്പോൾ ഞാൻ ആദ്യം ചേച്ചിയുടെ ഫോണിൽ നിന്നും ചന്ദ്രനെ വിളിച്ചു നോക്കി.. അയാൾ എടുത്തില്ല. പിന്നെ ഞാൻ എൻ്റെ നമ്പറിൽ നിന്നും വിളിച്ചു.. എന്നിട്ടും നിരാശ ആയിരുന്നു ഫലം.
കുറെ നേരം പരിശ്രമിച്ചിട്ടും നടക്കാത്തെ വന്നപ്പോൾ ഞാൻ അവന്
“ഞാൻ സുനന്ദയാണ്. എനിക്ക് സംസാരിക്കണം”
എന്നൊരു മെസ്സേജ് അയച്ചു.
കുറച്ച് കഴിഞ്ഞ് ഞാൻ വിളിച്ചതും അവൻ എടുത്തു.
ഹലോ
ഹലോ ഞാൻ സുനന്ദയാണ് സംസാരിക്കുന്നത് സംസാരിക്കുന്നത്.. അതിരയുടെ അനിയത്തി.
അത് മനസ്സിലായി.. എന്തിനാ വിളിച്ചത്.?
ആ ശബ്ദം വളരെ ഷാർപ്പായി തോന്നി.
ചന്ദ്രട്ടൻ എന്തിനാ ചേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. അവൾ വെറും പാവമാണ്.