ഒരു പീഢനത്തിൻ്റെ കഥ
അവൾ വേഗം തന്നെ ചന്ദ്രൻ്റെ നമ്പറിൽ വിളിച്ചു.. അവൻ ഫോൺ എടുത്തില്ല. ‘പകരം കാൾ കട്ട് ചെയ്യുകയും, ഇനി വിളിക്കരുത് എന്ന മെസ്സേജ് വരികയുമുണ്ടായി.. ചേച്ചി അപ്പൊ മുതൽ അവനെ ഫോണിൽ ട്രൈ ചെയ്തുകൊണ്ടേ യിരുന്നു.. അവൻ ഫോൺ ഓഫ് ചെയ്ത് വെച്ചു.. എന്ന് ചേച്ചി ടെൻഷനോടെ പറയുന്നുണ്ടായിരുന്നു.
ചേച്ചിക്ക് ആകെ ടെൻഷനായി.
അവനെന്താ എൻ്റെ ഫോൺ എടുക്കാത്തത്.. എന്താ ഇനി വിളിക്കരുതെന്ന് മെസ്സേജ് അയച്ചത്.. എന്താ അവൻ സ്വിച്ച് ഓഫ് ചെയ്തത്.. എന്നൊക്കെ ചേച്ചി സ്വയം ചോദിച്ച് അസ്വസ്തയാകുന്നുണ്ടായിരുന്നു.
എൻ്റെ ജീവിതം നശിച്ചു എന്നാണ് തോന്നുന്നത് എന്നും പറഞ്ഞവൾ അവൾ റൂമിൽ കേറി വാതിലടച്ചു. ഞാൻ എത്ര വിളിച്ചിട്ടും അവൾ തുറന്നില്ല.
രാത്രി ഭക്ഷണം കഴിക്കാൻ ഞാൻ ചെന്നവളെ വിളിച്ചു. ജീവിതത്തിൽ ആദ്യമായി അവളെന്നോട് ദേഷ്യപ്പെട്ടു. എനിക്കാകെ സങ്കടമായി. ഞാൻ അവളെ സമാധാനിപ്പിക്കാൻ നോക്കി. ഒരു വിധത്തിൽ ഞാൻ അവളിൽ നിന്നും അവൻ പിണങ്ങിയതാണെന്ന് മനസിലാക്കി.
അവൾ വിളിച്ചിട്ടവൻ എടുക്കുന്നില്ലെന്നും പറഞ്ഞവൾ കരച്ചിലായിരുന്നു. അന്നേ ദിവസം ഞങ്ങൾ രണ്ടാളും ഒന്നും കഴിച്ചില്ല. അടുത്ത ദിവസം പുറത്തിറങ്ങിയ ചേച്ചിയെ കണ്ടപ്പോ എൻ്റെ ചങ്ക് തരുന്നപോലെ തോന്നി.
രാത്രി മൊത്തം കരഞ്ഞു കരഞ്ഞു കണ്ണും മുഖവും എല്ലാം വീർത്ത് ചുവന്നിരിക്കുന്നു. മുടിയാകെ പാറി പറന്നു ഒരു ഭ്രാന്തിയെപ്പോലെയായിരുന്നവൾ.