ഒരു പീഢനത്തിൻ്റെ കഥ
ചേച്ചി ഓഫീസിലാണെന്നറിയില്ലേ..ഇനി വൈകിട്ടല്ലേ വരൂ.. അപ്പോ വരൂ..
എന്നും പറഞ്ഞ് ഞാൻ അയാൾക്ക് മുന്നിൽ നിന്നും മാറാൻ തുടങ്ങിയതും
“ഒരു കോഫി തരുമോ “
‘
എന്നയാൾ ചോദിച്ചു.
ചേച്ചിയെ കേട്ടാൻ പോകുന്ന ആളല്ലേ എന്നു കരുതി ഞാൻ ഇപ്പൊത്തരാം എന്നും പറഞ്ഞു അടുക്കളയിലേക്ക്പോയി.
കാപ്പി ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് രണ്ടു കൈകൾ എൻ്റെ അരയിലൂടെ ചുറ്റി കെട്ടിപിടിച്ചത്. ഞെട്ടിത്തരിച്ച ഞാൻ പെട്ടെന്ന് കുതറി മാറി. എന്നിട്ട് അടുപ്പത്തിരുന്ന ചൂട് കാപ്പി അയാളുടെ മേത്തേക്കൊഴിച്ചു. ഉടനെ തന്നെ അയാളുടെ അടിവയറിൽ എൻ്റെ സർവശക്തിയുമെടുത്ത് ഒരു ചവിട്ടുകൂടെ കൊടുത്തു. അയാൾ വേദനകൊണ്ട് നിലത്തേക്ക് ഇരുന്നുപോയി.
ആ സമയം കൊണ്ട് ഞാൻ ഓടി റൂമിൽ കയറി വാതിൽ അടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പുറത്തേക്കിറങ്ങി പോകുന്നത് ഞാൻ ജനാലയിലൂടെ നോക്കിക്കണ്ടു. അതിന്ശേഷമാണ് ഞാൻ റൂമിൽ നിന്നു പുറത്തിറങ്ങി വാതിൽ അടച്ചത്. എന്നിട്, അടുക്കളയൊക്കെ വൃത്തിയാക്കി.
തൻ്റെ കാമുകൻ, അതും തൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിൻ്റെ അച്ഛൻ, അടുത്ത നാളുകളിൽ തൻ്റെ ഭർത്താവാകാൻ പോകുന്നയാൾ.. അയാൾ മറ്റൊരു സ്ത്രീയോട് അതും പ്രത്യേകിച്ച് കാമുകിയുടെ അനുജത്തിയോട് മോശമായി പെരുമാറി എന്നറിഞ്ഞാൽ ആ സ്ത്രീയുടെ മാനസികാവസ്ത എന്തായി രിക്കും.. അതാണ് ഞാൻ ആലോചിച്ചത്. വേണ്ട…ചേച്ചിയെ വെറുതെ വിഷമിപ്പിക്കണ്ട എന്നതായിരുന്നു എൻ്റെ തീരുമാനം. അത് കൊണ്ട് ഈ സംഭവം ഞാൻ ചേച്ചിയോട് പറഞ്ഞില്ല.