ഒരു പീഢനത്തിൻ്റെ കഥ
ഞാൻ പണ്ടേ തനി നാടൻ സ്വഭാവകാരി ആയത്കൊണ്ട് പ്രേമമോ മറ്റു കാര്യങ്ങളോ ഒന്നും എനിക്കില്ലാരുന്നു.
എന്നെപ്പോലെ അല്ലായിരുന്നു ചേച്ചി .. ചേച്ചി വളരെ മോഡേൺ സ്റ്റൈലിൽ ആയിരുന്നു ജീവിച്ചിരുന്നത്. ഒരു ദിവസം രാത്രി ചേച്ചി എന്നോട് വന്നു പറഞ്ഞു, അവൾ ഗർഭിണിയാണെന്നും, അവളും ചന്ദ്രനും ഒന്നുരണ്ട് മാസത്തിനുള്ളിൽ വിവാഹിതരാകുമെന്നും.
എനിക്കാദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും, രണ്ടു മാസത്തിനുള്ളിൽ വിവാഹം ഉണ്ടാകുമെന്ന് കേട്ടപ്പോൾ ആശ്വാസമായി.
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഉച്ചക്ക് വീട്ടിൽ ഇരിക്കുമ്പോൾ കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾ മുന്നിൽ ചന്ദ്രേട്ടൻ നിൽക്കുന്നു. ചന്ദ്രേട്ടൻ അകത്തേക്ക് വന്ന് സോഫയിൽ ഇരുന്നു. എനിക്കയാളോട് സംസാരിക്കാൻ വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട്
ഒന്നും പറയാതെ അകത്തേക്ക് പോയി.
ഇയാളും ചേച്ചിയും ഒന്നിച്ച് ഒരേ ഓഫീസിൽ വർക്ക് ചെയ്യുമ്പോഴാണ് അടുപ്പത്തിലായത്. പിന്നീടിയാൾ അവിടെ നിന്നും പോന്നെന്നും ഇപ്പോൾ സ്വന്തമായി എന്തോ ചെയ്യുകയാണെന്നും ചേച്ചി പറഞ്ഞറിഞ്ഞിരുന്നു. അത് കൊണ്ട് ഇടയ്ക്കിടയ്ക്കേ വീട്ടിലേക്ക് വരാറുള്ളു. എന്നാലും ചേച്ചി ഓഫീസിൽ പോകുന്നതും വരുന്നതുമായ സമയം അറിയാവുന്ന ആൾ ഈ സമയത്ത് വന്നത് എനിക്കത്ര സുഖിച്ചില്ല.