ഒരു പീഢനത്തിൻ്റെ കഥ
എന്നാൽ അധികകാലം ആ സന്തോഷം നിലനിന്നില്ല. പെട്ടെന്ന് വന്നൊരു നെഞ്ചുവേദന അമ്മയേയും കൊണ്ടങ്ങുപോയി. പിന്നെ വീട്ടിൽ ഞാനും ചേച്ചിയും മാത്രമായി.
അമ്മ മരിക്കുമ്പോൾ എനിക്ക് 18 വയസ്സായിരുന്നു പ്രായം. എനിക്ക് എല്ലാം ചെയ്ത് തന്നിരുന്നത് ചേച്ചിയായിരുന്നു. ചേച്ചി എന്നു വച്ചാൽ എനിക്കും ജീവനായിരുന്നു.
അവളുടെ പേര് ആതിര. ചേച്ചിക്ക് ഒരു പ്രണയമുണ്ട്. ആളുടെ പേര് ചന്ദ്രൻ.. ചന്ദ്രേട്ടൻ ചേച്ചീടെ കൂടെ ഇടയ്ക്കൊക്കെ ഞങ്ങടെ വീട്ടിൽ വരാറുണ്ട്..
ആദ്യമൊക്കെ അയാളോട് സൗഹൃദമില്ലെങ്കിലും അകൽച്ച കാണിക്കാത്തവളായിരുന്നു ഞാൻ. പക്ഷെ പോകപ്പോകെ എന്തോ എനിക്കയാളെ അത്ര ഇഷ്ടമല്ലാതായി.. അതുകൊണ്ട് തന്നെ ഞാനയാളോട് അത്ര അടുപ്പവും കാണിച്ചില്ല.
ചേച്ചിക്ക് നല്ലൊരു ജോലിയുള്ളത് കൊണ്ട് എൻ്റെ പഠനം നന്നായി പോകുന്നു. അമ്മ മരിച്ചിട്ട് ഇപ്പോ നാല് വർഷം കഴിഞ്ഞു.
ഞാൻ ഡിഗ്രി രണ്ടാം വർഷ പരീക്ഷയും എഴുതി റിസൾട്ട് വരാനായി കാതിരിക്കുവാണ്. ഇപ്പൊ പലപ്പോളും ചേച്ചിയും ചന്ദ്രട്ടനും രാത്രി ഒരുമിച്ചാണ് താമസം.
എനിക്കത് അത്ര താല്പര്യമുള്ള കാര്യമല്ലെങ്കിലും അവർ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചവർ ആയതുകൊണ്ടും കൊച്ചിയിലൊക്കെ ലിവിംങ്ങ് ടുഗദർ കൾച്ചർ ഉണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടും അവരുടെ ജീവിതത്തെ അങ്ങനെ കാണാനാണ് ഞാൻ നിശ്ചയിച്ചത്.