ഒരു നായികയുടെ ഉദയം
അത്ര നേരം ഗൗരവത്തിലായിരുന്ന അയാളുടെ മുഖം പ്രസരിച്ചു.
“എൻ്റെ മനസ്സിലുള്ള വൈദേഹിയുടെ മുഖം ഗോപികയുടെതാണ്.. നിനക്ക് ഈ കഥാപാത്രത്തിനോട് നീതി പുലർത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
പക്ഷേ അവസാനമായി ഒരു കാര്യം കൂടി അറിയേണ്ടതുണ്ട്.”
“വൈദേഹിക്ക് ആവശ്യമായ ശരീര ഘടന ഗോപികയ്‌ക്ക് ഉണ്ടോ എന്ന കാര്യം..”
വളരെ ലാഘവത്തോടെയാണ് ദേവാനന്ദൻ അത് പറഞ്ഞത്.
പക്ഷേ ഇത്തവണ ഗോപിക പതറിയില്ല. അവളുടെ കണക്കുകൂട്ടലുകൾ എതാണ്ട് ശരിയായപോലെ അവൾ ചെറുതായി മന്ദഹസിച്ചു.
“ആ മുടിയൊന്നു അഴിച്ചിട്..”
ഗോപിക എഴുനേറ്റു അയാൾക്ക് അഭിമുഖമായി തിരിഞ്ഞുനിന്നു. ശേഷം മുടിയിൽനിന്ന് ക്ലിപ്പ് ഊരിമാറ്റി.
മിനുസമാർന്ന നീണ്ട മുടി അഴിച്ചപ്പോൾ, അത് അവളുടെ പുറകിലേക്ക് മൃദുവായ അലകളായി ഊർന്നു വീഴുന്നത് അയാൾ ആശ്ചര്യത്തോടെ നോക്കിനിന്നു.
അവൾ തൻ്റെ മുടിയിഴകളിലൂടെ വിരലോടിക്കുമ്പോൾ അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂടിയപോലെ അയാൾക്ക് തോന്നി.
“പെർഫെക്റ്റ്!! മനോഹരമായ മുടി. ഇത് തന്നെയാണ് എനിക്കുവേണ്ടതും. ഇനി തിരിഞ്ഞോളു.”
അയാളുടെ മുന്നിൽ ഗോപിക നാണത്തോടെ തലകുനിച്ചുനിന്നു.
“എൻ്റെ വൈദേഹിയുടെ വേഷം ഒരു കസവ്മുണ്ടും മുലക്കച്ചയും ആയിരിക്കും. സ്വാഭാവികമായും വയർ പ്രദർശിപ്പിക്കേണ്ടി വരും. ബുദ്ധിമുട്ടില്ലല്ലോ അല്ലേ?”