ഒരു നായികയുടെ ഉദയം
“ആലോചിച്ച് ഒരു തീരുമാനം എടുത്താൽ മതി. എനിക്കൊരു തിടുക്കവുമില്ല. സ്ക്രിപ്റ്റ് പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. എങ്ങനെ പോയാലും അടുത്ത വർഷമേ ഷൂട്ടിംഗ് ആരംഭിക്കാൻ സാധിക്കൂ.”
ഗോപികയുടെ മനസ്സിലൂടെ പലവിധ കണക്കുകൂട്ടലുകൾ കടന്നുപോയി.
ദേവാനന്ദൻ സാറിൻ്റെ സിനിമയിൽ നായികയായി തുടക്കം കുറിച്ചവരിൽ ഭൂരിഭാഗവും പിൽക്കാലത്ത് മലയാളത്തിലെ പ്രമുഖ താരങ്ങളായി മാറിയിട്ടുണ്ട്. ഇന്നും മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന മുൻനിര താരങ്ങളിൽ പലരും സാറിൻ്റെ സിനിമയിൽ നായകനോ നായികയോ ആയി തുടക്കം കുറിച്ചവരാണ്. മലയാളത്തിൽ എന്നല്ല തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും വരെ എത്തിയവരുണ്ട്.
സാറിൻ്റെ സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ കിട്ടിയ സുവർണാവസരം കേവലം ഒരു ബെഡ്റൂം രംഗത്തിനെ ചൊല്ലി തട്ടിക്കളയുന്നത് മണ്ടത്തരമാണ്. മാത്രവുമല്ല സിനിമ എന്ന തൻ്റെ ചിരകാല സ്വപ്നം പൂവണിയാൻ ഇനി ഒന്നു സമ്മതം മൂളിയാൽ മാത്രം മതി.
കുറച്ചുനേരം ആലോചിച്ചശേഷം അവൾ മറുപടി പറഞ്ഞു,
“ഒരു സിനിമാമോഹി എന്നതിലുപരി സാറിൻ്റെ സൃഷ്ടികളുടെ ഒരു വലിയ ആരാധിക കൂടിയാണ് ഞാൻ. സാറിൻ്റെ ഈ ഓഫർ തട്ടിക്കളയാൻ എനിക്ക് മനസ്സുവരുന്നില്ല സർ.. എനിക്ക് സമ്മതമാണ്.”
“വെരി ഗുഡ്! മിടുക്കി..”