ഈ കഥ ഒരു ഒരു നായികയുടെ ഉദയം സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു നായികയുടെ ഉദയം
ഒരു നായികയുടെ ഉദയം
“ഉറപ്പാണ് സാർ”
ഗോപിക ആത്മവിശ്വാസത്തോടെ വീണ്ടും പറഞ്ഞു.
“എങ്കിൽ ആ മേശപ്പുറത്ത് നിന്നും പേപ്പർ എടുത്ത് സീൻ വായിച്ചു കേൾപ്പിക്ക്,”
മേശപ്പുറത്ത് എഴുതി പകുതിയായ സ്ക്രിപ്റ്റ് ചൂണ്ടിക്കാണിച്ച് ദേവാനന്ദൻ ഗോപികയോട് ആവശ്യപ്പെട്ടു.
ഗോപിക മേശപ്പുറത്ത് ഇരുന്ന പേപ്പർ കെട്ട് തുറന്നു.
“വൈദേഹി”
എന്ന് വലിയ അക്ഷരത്തിൽ തലക്കെട്ടോടെ തുടങ്ങുന്ന സ്ക്രിപ്റ്റിൻ്റെ ആദ്യത്തെ പേജ് മറിച്ചുവായിച്ചു തുടങ്ങവേ ഗോപിക ചെറുതായൊന്ന് അമ്പരന്നു. അവൾ അയാളെ ഒന്നു പാളി നോക്കി.
“ഉം, ഉറക്കെ വായിക്ക്!! അതു ഞാൻ പുതുതായി ചെയ്യാൻ പോവുന്ന സിനിമയുടെ കഥയാണ്,”
ദേവാനന്ദ് ഗൗരവത്തിൽ പറഞ്ഞു.
ചെറിയ മടിയോടെ അവൾ ഉറക്കെ വായിച്ചു തുടങ്ങി. [ തുടരും ]