ഒരു ലെസ്ബിയൻ പ്രണയം
ഇതും പറഞ്ഞവൾ മാലിനിയുടെ നെറ്റിയിൽ ഒരു ചുംബനവും കൂടെ നൽകി… മാലിനി അവളുടെ മാറിടത്തിൽ തല ചായ്ച്ച് കിടക്കുകയായിരുന്നു…അഥീന തുടർന്നു…
“എനിക്ക് സംഭവിച്ചതൊന്നും എന്റെ വീട്ടുകാരോ നീയോ ആരും അറിഞ്ഞിരുന്നില്ല… ഇവൾ മാത്രം ആയിരുന്നു ഈ ശസ്ത്രക്രിയ്ക്ക് സാക്ഷി… അത് കഴിഞ്ഞുള്ള ഒരു വർഷം ഞാൻ അനുഭവിച്ച ശരീരിക പ്രശ്നങ്ങളിൽ എനിക്ക് താങ്ങായി,
സ്വന്തം അമ്മയെ പോലെ ആയിരുന്നു അവൾ എന്നെ പരിപാലിച്ചിരുന്നത്…. ഞാനും ഇവളും അന്ന് പ്രതിജ്ഞഎടുത്തതാണ് ഈ ജീവിതത്തിൽ അവൾക്ക് ഞാനും, എനിക്ക് അവളും മാത്രമേ ഉള്ളു എന്നത്…”
ഇത് പറയുമ്പോഴേക്കും അഥീനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
“എനിക്ക് വേണ്ടി അവൾ വീട്ടുകാരെ വരെ ഉപേക്ഷിച്ചു.. ഞങ്ങളെ കൂടാതെ ഈ ബന്ധം അറിയാവുന്നത് രണ്ടേ രണ്ട് പേർക്ക് മാത്രമാണ് സതീശൻ ചേട്ടനും ഭാര്യക്കും മാത്രം…
അതിന് വേണ്ടി സമൂഹത്തിൽ അയാൾ സ്വന്തം കുടുംബം വിട്ട് മറ്റൊരുത്തിയുടെ കൂടെ പോയവൻ ആയി… എനിക്ക് വേണ്ടി അദ്ദേഹം ഇവളെ ഈ വീട്ടിലേക്ക് കൊണ്ടുവന്നു…അങ്ങനെ ഒരുപാട് പേരുദോഷം കേട്ടു… (തുടരും)