ഭർത്താവിന് ചേട്ടന്റെ കമ്പനിയിൽ അഡ്മിൻ പോസ്റ്റിൽ ഒരു ജോലിയും പറഞ്ഞു വെച്ചിരുന്നു.
ഞങ്ങളുടെ ടിക്കറ്റിന്റെ കാശ്പോലും ചേച്ചിയും ഫാമിലിയും ആണ് എടുത്തത്.
സത്യം പറഞ്ഞാൽ അവർ ഇത്രയും ഒക്കെ ചെയ്യുന്നത് ഞങ്ങൾക്ക് വലിയ അത്ഭുതമായിരുന്നു.
ഭർത്താവിനെ ചെറുപ്പം മുതലേ അവർക്കു അറിയാം. അത് കൊണ്ടാണ് ഇത്രയും ഹെല്പ് അവർ ചെയ്തത്. സൽവ എന്ന സ്ഥലത്തായിരുന്നു ചേച്ചി ജോലി ചെയ്തിരുന്നത്. അവിടെ തന്നെ ആയിരുന്നു ചേട്ടനും.
എയർപോർട്ടിൽ അവർ ഞങ്ങളെ സ്വീകരിക്കാൻ വന്നു.
മൂന്ന് റൂമുള്ള ഒരു വില്ല ആയിരുന്നു അത്. സൗദി ബോർഡറിൽ ആയതിനാൽ തിരക്കില്ലാത്ത ഒരു സ്ഥലം. ചുറ്റുവട്ടത്തൊന്നും അധികം ആൾ താമസമില്ല.
ഭർത്താവിന് ഒരാഴ്ചക്ക് ശേഷം അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടി.
അച്ചായൻ എന്നാണ് ചേട്ടനെ ഞങ്ങൾ വിളിച്ചിരുന്നത്. അച്ചായന് നൈറ്റ് ഡ്യൂട്ടി ആണ് മിക്കപ്പോഴും. ചേച്ചിക്ക് ഡ്യൂട്ടി മാറി മാറി വരും.
ജീവിതം സുഖകരമായി നീങ്ങിത്തുടങ്ങി. ഒരുമിച്ചുള്ള കുക്കിംങ്ങും, വീക്കെൻഡിൽ ഉള്ള ചെറിയ ഔട്ടിങ്ങും ഒക്കെയായി അടിപൊളി!
ഞങ്ങളുടെ അടുത്ത് അച്ചായൻ വളരെ നല്ല പെരുമാറ്റം ആയിരുന്നു.
ഭർത്താവിന് അച്ചായനെ സ്വന്തം ചേട്ടനെ പോലെയാണ്..
പക്ഷെ പതുക്കെ പതുക്കെ എനിക്ക് അച്ചായന്റെ എന്നോടുള്ള പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി.