ഒരു ഗേ ലവ് സ്റ്റോറി
ഈശ്വരന്മാരോട് എന്നെയും മനുവേട്ടനെയും എന്നും ചേർത്ത് നിരത്താനാണ് ഞാൻ പ്രാർഥിച്ചത്.
ഞങ്ങളുടെ പ്രണയത്തിന്റെ ദിവസങ്ങൾ അവിടെ തുടങ്ങി.
കുറെ വാഗ്ദാനങ്ങളും നിറയെ സ്വപ്നങ്ങളം നിറച്ചു ഞങ്ങൾ പ്രണയത്തിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി.
ചെറായി ബീച്ച്….
ഫോർട്ട് കൊച്ചി …
ലുലു മാൾ….
വല്ലാർപാടം പള്ളി…
വൈപ്പിൻ ലൈറ്റ് ഹവസ്..
അങ്ങനെ കുറെ ഇടങ്ങൾ ഞങ്ങളുടെ പ്രണയത്തിന് ഇടമൊരുക്കി.
മനുവേട്ടന്റെ കൂടെ ആയത് കൊണ്ട് വീട്ടുകാരും എന്നെ എതിർത്തില്ല.
കൂട്ടുകാരുടെ പരിഭവം മാറ്റാൻ അവരുടെ കൂടെയും ഞാൻ സമയം ചിലവഴിക്കാൻ മറന്നില്ല..
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ആനന്ദകരമായ ഒരു അവധിക്കാലം ലഭിക്കുന്നത്.
മനുവേട്ടനെ ഞാൻ ‘rising stars’ലെ എല്ലാവര്ക്കും പരിചയപ്പെടുത്തിക്കൊടുത്തു.
അതുപോലെ ഒരു ദിവസം മനുവേട്ടന്റെ കൂട്ടുകാരെയും പരിചയപ്പെടുത്തിത്തരാം എന്ന് എനിക്ക് വാക്ക് തന്നു.
എവിടെ കറങ്ങാൻപോയാലും ഒരു സെൽഫിയെങ്കിലും എടുത്തില്ലെങ്കിൽ മനുവേട്ടന് സമാധാനമുണ്ടാകില്ല.
ബീച്ചിൽ പോകുന്നതായിരുന്നു മനുവേട്ടന് ഏറ്റവും ഇഷ്ടം.
അതും ചെറായി ബീച്ച്.
അവിടം ഞങ്ങളുടെ ഒരു “love spot” ആയി ഞങ്ങൾ തന്നെ പ്രഖ്യാപിച്ചു.
കടൽത്തീരത്ത് കാല് നീട്ടി ഇരിക്കുമ്പോൾ തിരകൾ ഞങ്ങളുടെ കാലുകളെ തഴുകി പോകുന്നത് മനുവേട്ടന് വളരെ ഇഷ്ടമാണ്.
2 Responses
Ith real story ano?kettittu thanne kannu nirayanu🥹🥹
Part 8 undo enkil vegam publish cheyy love your story bruhhh❤️🔥