ഒരു ഗേ ലവ് സ്റ്റോറി
ഞാൻ എന്റെ ജീൻസ് ഒന്ന് മാറ്റി നോക്കി. അവിടം ചുവന്നു തടിച്ചിരിക്കുന്നു.
മനുവേട്ടന്റെ ആക്രാന്തത്തിന്റെ ആദ്യത്തെ അടയാളം.
എന്റെ അളവിലേറെ ഉണ്ടായ സന്തോഷം പിറന്നാളിന്റെയും ക്രിസ്തുമസ് ആഘോഷങ്ങളുടെയും ഫലമാണെന്നാണ് വീട്ടുകാർ വിചാരിച്ചത്.
പക്ഷെ, അത് എന്റെ ആദ്യ ചുംബനത്തിന്റെ രസം നുകർന്ന സന്തോഷമാണെന്ന് എനിക്ക് മാത്രമേ അറിയുന്നുള്ളായിരുന്നു.
അത്താഴം കഴിഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ പെട്ടെന്ന് പുറത്ത് ഒരു ബുള്ളറ്റിന്റെ ശബ്ദം.
ഞാൻ ബാൽകണിയിലേക്ക് ഓടി ച്ചെന്ന് നോക്കി. അത് മനുവേട്ടൻ ആയിരുന്നു.
അയാൾ താഴെ നിന്ന് എന്നോട്
“I love you” എന്ന് ആംഗ്യം കാണിച്ചു.
ഞാൻ കൈ കൊണ്ട് അയാൾക്ക് ചുംബനങ്ങൾ അയച്ചു.
ആയാളും തിരിച്ചു അതുപോലെ അയച്ചു.
ഞാൻ അവിടെ നിന്ന് പൊട്ടിച്ചിരിച്ചു.
പെട്ടെന്ന്, താഴെ അമ്മയുടെയും അച്ഛന്റെയും മുറിയിൽ വെട്ടം വീണു.
എന്റെ ചിരി അവിടം വരെ എത്തി.
മനുവേട്ടനോട് വേഗം പോകാൻ ഞാൻ ആംഗ്യം കാണിച്ചു.
മടിച്ചു മടിച്ചു അയാൾ വണ്ടിയുമായി പാഞ്ഞു.
ഞാൻ മുറിയിലേക്കു പോയി കിടക്കയിൽ മലന്നു കിടന്നു.
ഫാനിന്റെ കാറ്റ് എന്റെ മുഖത്തെ തഴുകി ഉറക്കി..
മനുവേട്ടനെയും ഞങ്ങളുടെ ആദ്യ ചുംബനവും മനസ്സിൽ ആലോചിച്ചു ഞാൻ ഉറക്കത്തിൽ വീണലിഞ്ഞു.
പിറ്റേ ദിവസം മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു അമ്പലത്തിൽ പോയാതൊക്കെ.
2 Responses
Ith real story ano?kettittu thanne kannu nirayanu🥹🥹
Part 8 undo enkil vegam publish cheyy love your story bruhhh❤️🔥