ഒരു ഗേ ലവ് സ്റ്റോറി
എനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചയാൾ, രവീന്ദർ സിംഗ് എഴുതിയ
“I too had a love story”
എന്ന പുസ്തകം തന്നു.
അത് തുറന്നു നോക്കിയപ്പോൾ ആദ്യത്തെ താളിൽ മനുവേട്ടന്റെ ഒപ്പും പുള്ളിയുടെ വക രണ്ടു വാചകവും.
കൂടെ ഒരു ബുള്ളറ്റിന്റെ ഫോട്ടോയും ഉണ്ടായിരുന്നു.
അതും മനുവേട്ടന്റെ അതെ പോലത്തെ ബുള്ളെറ്റ്.
വായനശാലയിൽ നിന്നും ഞാൻ നേരെ മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.
വീടിന് മുമ്പിലുള്ള മാവിന്റെ ചുവട്ടിൽ ചേട്ടന്റെ ബുള്ളറ്റ് വച്ചിട്ടുണ്ടായിരുന്നു.
അതിന്റെ ഹാൻഡിൽ ബാറിൽ ഒരു ചെറിയ സഞ്ചി തൂക്കിയിട്ടിട്ടുണ്ടായിരുന്നു.
ഞാൻ ഓടിച്ചെന്ന് അത് തുറന്നു നോക്കി.
അതിൽ മറ്റൊരു സമ്മാനമാണ് ഉണ്ടായിരുന്നത്.
ഫ്രെയിം ചെയ്ത എന്റെ ഒരു ഫോട്ടോ.
ഞാൻ അറിയാതെ ആരോ എടുത്ത എന്റെ ഫോട്ടോ.!!
അത് കണ്ടിട്ട് എനിക്ക് വിശ്വാസം വരുന്നില്ലായിരുന്നു.
ഫോട്ടോയിൽ എന്നെ കാണാൻ നല്ല ഭംഗിയുണ്ട്..എന്ന് എടുത്തതാണെന്ന് എനിക്ക് ഊഹിക്കാൻ പറ്റുന്നില്ല..കൂടെ വീണ്ടും ഒരു ചെറിയ കുറിപ്പ്.
“എന്റെ മുറി” എന്ന് മാത്രം അതിൽ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ.
ഞാൻ വീടിന്റെ അകത്തേക്ക് കയറി..
“അമ്മെ…അമ്മെ..”
രണ്ടു മൂന്ന് തവണ വിളിച്ചു നോക്കി. ആരുടേയും അനക്കം ഉണ്ടായിരുന്നില്ല.
മനുവേട്ടന്റെ മുറി തുറന്നു കിടക്കുന്നുണ്ടായിരുന്നു.
വീട്ടിൽ ആകെ ഒരു നിശബ്ദത ആയിരുന്നു.
2 Responses
Ith real story ano?kettittu thanne kannu nirayanu🥹🥹
Part 8 undo enkil vegam publish cheyy love your story bruhhh❤️🔥