ഒരു ഗേ ലവ് സ്റ്റോറി
ലവ് സ്റ്റോറി – അതിൽ എനിക്ക്വേണ്ടി എഴുതിയ ഒരു ചെറിയ പിറന്നാൾ ആശംസ ക്കുറിപ്പും പിന്നെ കറുത്ത നിറത്തിൽ കടുപ്പത്തിൽ എഴുതിയ ഒരു പേരും.
“APPOOSE STORES”
അത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു സ്റ്റേഷനറി വിൽക്കുന്ന കടയുടെ പേരാണ്. അമ്മയോട് പറഞ്ഞിട്ട് ഞാൻ സൈക്കിളും എടുത്തോണ്ട് ആ കടയിലേക്ക് പോയി.
അവിടെയും എന്നെ ഒരു സമ്മാനം കാത്തിരിക്കുന്നുണ്ടായിരുന്നു.
കടയിൽ നിൽക്കുന്നത് എനിക്ക് പരിചയമുള്ള ഒരു ചേച്ചിയാണ്.
എന്നെ കണ്ടതും
“നീ എന്താ ഇത്ര വൈകിയത്?? ഇനി നീ വരില്ലേ എന്ന് വരെ വിചാരിച്ചു. എന്തായാലും എന്റെ വകയും ഒരു ഹാപ്പി ബര്ത്ഡേ”
എന്നും പറഞ്ഞ് ഒരു വലിയ പെട്ടി എടുത്ത് കയ്യിൽ തന്നു.
അതിന് മുകളിൽ
“open it now with a smile ”
എന്ന് എഴുതിയിട്ടുണ്ടായിരുന്നു.
ഞാൻ അത് കടയിൽ വെച്ച് തന്നെ തുറന്നു നോക്കി.
അതിൽ കാപ്പിനിറത്തിലുള്ള കരടിക്കുട്ടി വേറെ ഒരു കരടി ക്കുട്ടിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു ബൊമ്മ..കൂടെ ഒരു കുറിപ്പുമു ണ്ടായിരുന്നു.
“വായനശാല” എന്ന് മാത്രം എഴുതി കൊണ്ട്.
അത് കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു.
കടയിലെ ചേച്ചിയോട് നന്ദി പറഞ്ഞു ഞാൻ നേരെ വായനാശാലയിലേക്ക് പോയി.
വായനശാല നോക്കി നടത്തുന്നത് നാട്ടിലെ ഒരു പഴയ പാർട്ടി പ്രവർത്തകനാണ്. അയാൾ എന്നും അവിടെ ഉണ്ടാകും.
ആയാളും എന്നെ കാത്തിരിക്കുകയായിരുന്നു.
2 Responses
Ith real story ano?kettittu thanne kannu nirayanu🥹🥹
Part 8 undo enkil vegam publish cheyy love your story bruhhh❤️🔥