ഒരു ഗേ ലവ് സ്റ്റോറി
ആദ്യമായിട്ടാണ് അതിൽ രഹസ്യം ഒളിപ്പിച്ചൊരാൾ എനിക്ക് നൽകിയത്.
വെപ്രാളം പിടിച്ചത് കൊണ്ടായിരിക്കും,കുറെ സമയമെടുത്താണ് ഞാൻ അത് ക്രമീകരിച്ചത്.
അതിലെ സന്ദേശം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
ചുവപ്പ് ചതുരങ്ങളിൽ ” I Love U” എന്നും
പച്ച ചതുരങ്ങളിൽ “HPY XMS DR” എന്നും
മഞ്ഞയിൽ “HPY BDY DR” എന്നും
വെള്ളയിൽ “DER IS GFT” എന്നും
നിലയിൽ “LUK UR BAG” എന്നും
ഓറഞ്ച് ചതുരങ്ങളിൽ “SEE U TDY” എന്നുമായിരുന്നു എഴുതിയിരുന്നത്.
ഇത് മനുവേട്ടന്റെ വികൃതി ആണെന്ന് എനിക്ക് മനസിലായി.
ആദ്യമായിട്ടാണ് ഒരാൾ എനിക്ക് ഇങ്ങനെ പ്രത്യേക രീതിയിൽ സമ്മാനം നൽകുന്നത്.
ആകാംഷയോടെ ഞാൻ എന്റെ ബാഗ് പോയി തുറന്നുനോക്കി. അതിൽ ഉണ്ടായിരുന്ന സമ്മാനം എന്റെ മനം കവർന്ന ഒന്നായിരുന്നു.
ഒരു ബഹുവിചിത്ര വര്‍ണ്ണരൂപദര്‍ശിനി(kaleidoscope).
ഞാൻ അതിൽ ഒരു ചെറിയ കടലാസ് തുണ്ടിട്ടു..എന്റെ കണ്ണുകൾ പുളകമണിഞ്ഞ കാഴ്ചയായിരുന്നു അതിൽനിന്നും എനിക്ക് ലഭിച്ചത്.
അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പും കൂടെ ഉണ്ടായിരുന്നു.
“ഹാപ്പി ബർത്ത്ഡേ മുത്തേ..
നിനക്കായി ഞാൻ ഒരുക്കിയ സമ്മാനം നിന്നെയും കാത്തിരിക്കുന്നു..വേഗം വീടിന്റെ വലതുവശത്തുള്ള മതിലിന് മുകളിൽ നോക്കുക.”
ഒന്നും നോക്കിയില്ല, ഓടിച്ചെന്ന് ഞാൻ മതിലിന് മുകളിൽ നോക്കി.
അവിടെ ചുവപ്പ് നിറത്തിൽ തിളങ്ങുന്ന ഒരു ബർത്ത് ഡേ കാർഡ്.