ഒരു ഗേ ലവ് സ്റ്റോറി
അവന്റെ വീട്ടിൽ അവന്റെ അമ്മയുടെ വക സ്വാദിഷ്ടമായ കുറെ സ്പെഷ്യൽ ഉണ്ടായിരുന്നു.
കേക്കുഉം വൈനും പിന്നെ എല്ലാവരും ഒത്തുകൂടിയപ്പോൾ ഉണ്ടായ ലഹരിയും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരിന്നു.
അപ്പോളും എന്റെ മനസ്സിൽ മനുവേട്ടൻ നിറഞ്ഞിരുന്നു.
പരിപാടി എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ മടങ്ങിയെത്തി. അപ്പോൾ സമയം അഞ്ച് കഴിഞ്ഞിരുന്നു.
ഞാൻ, ജോണിന്റെ അമ്മ തന്നുവിട്ട കേക്ക് അമ്മയുടെ കൈയ്യിൽ കൊടുത്തു, എന്റെ മുറിയിലേക്ക് പോയപ്പോൾ, നിനക്ക് ഒരാൾ ഒരു സാധനം കൊണ്ടുവന്നു തന്നിട്ടുണ്ട്, വേഗം ചെന്ന് നോക്ക് എന്നമ്മ പറഞ്ഞു.
അവിടെ മുറിയിൽ വലിയൊരു സമ്മാനപ്പൊതി എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അത്ഭുതത്തോടെ ഞാനത് തുറന്നു നോക്കി.
അതിനുള്ളിൽ ഉണ്ടായ സമ്മാനം എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി….!!
“റൂബിക്സ് ക്യൂബ്”!!
ഒരു വലിയ റൂബിക്സ് ക്യൂബ് ആയിരുന്നതിന്റെയുള്ളിൽ.
ഓരോ ചതുര കളങ്ങളിലും ഓരോ ഇംഗ്ലീഷ് അക്ഷരങ്ങൾ.
പക്ഷെ, റൂബിക്സ് ക്യൂബ് ക്രമീകരിച്ചതല്ലായിരുന്നത് കൊണ്ട് അതിൽ ഒളിപ്പിച്ച കാര്യം എന്താണെന്ന് ഒന്നും മനസിലായില്ല.
റൂബിക്സ് ക്യൂബ് എനിക്ക് ചെറുപ്പം മുതലേ വളരെ കൗതുകം ഉയണർത്തിയ ഒരു വസ്തുവായിരുന്നു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ക്യൂബ് സെറ്റ് ചെയ്യുന്നത് എനിക്ക് ഹരമായിരുന്നു. അതിന്റെ മത്സരങ്ങളിൽ എനിക്ക് സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.