ഒരു ഗേ ലവ് സ്റ്റോറി
ചേട്ടൻ ഫോണുമായി തിരികെ പോയപ്പോൾ ഞാൻ ചാടി കിടക്കയിൽ വീണു.
മനസ്സിലെ വലിയൊരു ഭാരം ഇറക്കി വെച്ച് ഞാൻ ആശ്വാസത്തോടെ കിടന്നുറങ്ങി.
അങ്ങനെ ഡിസംബർ 25 ക്രിസ്തുമസ്സായി.
ക്രിസ്തുമസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്.
ഉണ്ണിയേശുവിനെപ്പോലെ തന്നെ ഞാനും അന്നാണ് ഭൂമിയിലേക്ക് പിറന്നു വീണത്.
എന്റെ പിറന്നാൾ !!.
രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോയി നേർച്ചയും വഴിപാടും കഴിപ്പിച്ചു വന്നു.
വീട്ടിൽ അമ്മയുടെ വക പായസവും പലഹാരങ്ങളും ഉണ്ടായിരുന്നു.
നന്ദുവും കൂട്ടരും പിന്നെ ക്ലാസ്സിലെ ഗ്യാങ്ങും വീട്ടിലേക്ക് വന്നു.
അവർ ഒരു കേക്ക് വാങ്ങികൊണ്ടാണ് വന്നത്.
അത് മുറിച്ചു ഞങ്ങൾ എന്റെ പതിനഞ്ചാമത്തെ പിറന്നാൾ ആഘോഷിച്ചു.
എനിക്ക് വേണ്ടി അവർ സമ്മാനങ്ങളും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.
ചേട്ടൻ വാങ്ങിത്തന്ന ഷർട്ടും ജീൻസും ആയിരുന്നു എന്റെ പിറന്നാൾ കോടി.
മനുവേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ..പക്ഷെ പുള്ളിക്ക്എന്റെ പിറന്നാൾ അറിയില്ലലോ !!
ഞാൻ ഇതുവരെ പറഞ്ഞിട്ടുമില്ല.
ഞങ്ങുടെ കൂട്ടത്തിലുള്ള മൂന്ന്പേർ ക്രിസ്ത്യാനികളാണ്..അത് കൊണ്ട് ഉച്ചയ്ക്കുള്ള ഭക്ഷണവും ക്രിസ്തുമസ് ആഘോഷങ്ങളും അവരുടെ വീട്ടിലായിരിക്കും.
ഇത്തവണ ക്രിസ്തുമസിന് ജോണിന്റെ വീട്ടിൽ കൂടാമെന്ന് നേരത്തെ ഉറപ്പിച്ചതായിരുന്നു.