ഒരു ഗേ ലവ് സ്റ്റോറി
മനുവേട്ടന്റെ ആ വാക്കുകൾ അമ്മയെ ചിരിപ്പിച്ചു.
കയറുന്നില്ല, വീട്ടിൽ അമ്മ കാത്തു നിൽക്കുന്നുണ്ടാകും എന്ന് പറഞ്ഞ് ചേട്ടൻ വണ്ടി സ്റ്റാർട്ടാക്കി.
പുറകിലേക്ക് തിരിഞ്ഞ് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ചേട്ടൻ പാഞ്ഞു….
പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിഞ്ഞ സന്തോഷം, ഞാൻ എന്റെ മുറിയിലെ ഓരോ വസ്തുക്കളിലും കാണിച്ചു..
സന്തോഷം കൊണ്ട് ഒരു ഭ്രാന്തനെപ്പോലെ മുറിയിൽ കുറെ തോന്ന്യാസങ്ങൾ കാണിച്ചുകൂട്ടി..
പാട്ട് വച്ച് തുള്ളാൻ തുടങ്ങി.
അങ്ങനെ ഓരോ കോപ്രായങ്ങൾ.
സന്തോഷം ഒരാളെ ഇങ്ങനെ ഭ്രാന്തനാക്കുമെന്ന് ഞാൻ ആദ്യമായിട്ടാണ് മനസ്സിലാക്കിയത്.
അത്താഴം കഴിഞ്ഞു ഞാൻ നേരെ ഉറങ്ങാനാണ് പോയത്.
മര്യാദയ്ക്കുറങ്ങിയിട്ട് കുറച്ചു നാളുകളായി.
കിടക്കാൻ വേണ്ടി തയ്യാറെടുക്കുമ്പോളാണ് ചേട്ടൻ മുറിയിലേക്ക് വന്നത്.
മൊബൈൽ നീട്ടി എന്റെ കയ്യിൽ തന്നിട്ട് “നിനക്കാ..” എന്ന് പറഞ്ഞു.
ഞാൻ “ഹലോ” എന്ന് പറഞ്ഞപ്പോൾ
“ഡാ,ചെക്കാ..എന്താന്നറിയില്ല. ഭയങ്കര സന്തോഷം തോന്നുന്നു. കിടക്കുന്നതിന്ന് മുമ്പ് ഒരു സിഗരറ്റ് കൂടെ വലിച്ചോട്ടെ. ഒരു രസത്തിനു”
മുമ്പിൽ എന്റെ ചേട്ടൻ നിൽക്കുന്നത് കൊണ്ട് എനിക്ക് അധികമൊന്നും പറയാൻ പറ്റിയില്ല.
ശെരി ,ആയിക്കോ..ഗുഡ് നൈറ്റ്. നാളെ കാണാം !!
എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.