ഒരു ഗേ ലവ് സ്റ്റോറി
ആ വാക്കുകൾ എന്നെ പ്രണയത്തിന്റെ വാതിൽക്കൽ എത്തിച്ചു.
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമായിരുന്നു അന്നെനിക്കുണ്ടായത്.
കുറെ നേരം അവിടെ നിന്ന് സംസാരിച്ചു. എന്തിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും മനസിലാകുന്നില്ലായിരുന്നു.
ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു കുറെനേരം സമയം ചിലവഴിച്ചു.
നേരം വൈകിക്കണ്ട എന്നും പറഞ്ഞു ചേട്ടൻ ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു. ഞാൻ കയറിയിരുന്നു.
“അതെ..എനിക്ക് വാലായ്മ ഒന്നുമില്ല..എന്നെ മുട്ടിയിരുന്നാൽ ആകാശം ഇടിഞ്ഞുവീഴത്തില്ല”
കേട്ടപാതി ഞാൻ അയാളെ കെട്ടിപ്പിടിച്ചു.
അയാളുടെ ശരീരത്തിന് ഒരു പ്രത്യേക ചൂടായിരുന്നു..അത് എന്റെ ശരീരത്തെ അലിയിച്ചു കളഞ്ഞു..ബുള്ളറ്റിൽ ചീറിപ്പാഞ്ഞു പോകുമ്പോൾ സ്വർഗം കിട്ടിയത് പോലെയാണ് അനുഭവപ്പെട്ടത്.
കുറച്ചുദൂരം ചെന്നപ്പോൾ ഞാൻ അയാളുടെ തോളിൽ മുറുകെ കടിച്ചു.
“ഡാ…ചെറുക്കാ, നീ എന്നെ കൊന്നെടുക്കുമോ?”
വേദനിച്ചപോലെ അയാൾ പറഞ്ഞു.
“അതെ …അന്നെന്നെ കരയിച്ചില്ലേ..അതിന് പകരം വീട്ടിയതാ…”
അത് കേട്ടതും അയാൾ പൊട്ടിച്ചിരിച്ചു..
കളിച്ചും ചിരിച്ചും ഓരോന്ന് പറഞ്ഞും മണിക്കൂറുകൾ പോയതറിഞ്ഞില്ല.
ഞങ്ങൾ എന്റെ വീട്ടിലെത്തി.
“ദേ.ഞാൻ ഇവനെ കൊണ്ടുപോയത് പോലെ തന്നെ ഭദ്രമായി തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.”