ഒരു ഗേ ലവ് സ്റ്റോറി
നിന്നോട് എനിക്കും അതെ ഇഷ്ടം തോന്നിത്തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. പിന്നെ, നിന്റെ പരീക്ഷ കഴിയാൻ കാത്തിരിക്കുകയായിരുന്നു.”
വാ തോരാതെ സംസാരിക്കുന്ന മനുവേട്ടനെ ഞാൻ അത്ഭുതത്തോടെയാണ് നോക്കി നിന്നത്..
കൈയ്യിലെ സിഗരറ്റ് കുറ്റി അപ്പോളും ഏരിയുന്നുണ്ടായിരുന്നു.
ഒന്നും പറയാൻ പറ്റാത്ത വിധം എന്റെ നാവു ഇറങ്ങിപ്പോയി.
“അന്നത്തെ ആ ഇഷ്ടം ഇന്നും നിനക്ക് ഉണ്ടെങ്കിൽ…എന്നോട് ക്ഷമിച്ചുകൂടെ നിനക്ക്..?
എനിക്ക് നിന്നെ വേണം, എന്നും എന്റെ കൂടെ, എന്നൊരു ആഗ്രഹം..”
അത് കേട്ടപ്പോൾ ഞാൻ എന്നെ ആന്നെ തട്ടിയെഴുന്നേല്പിക്കാൻ ശ്രമിച്ചു.
ഒരു ദീർഘ നിശ്വാസമെടുത്ത് ഞാൻ മനുവേട്ടന് നേരെ തിരിഞ്ഞു കൈകെട്ടി നിന്നു.
“അതെ..ഇപ്പൊത്തന്നെ നാലാമത്തെ സിഗരറ്റാ.. എന്റെ മുമ്പിൽ വെച്ച് തന്നെ വലിക്കുന്നത്. ഇന്നത്തേക്ക് തത്ക്കാലം അത്രയും മതി കേട്ടോ”
എന്നും പറഞ്ഞു ഞാൻ പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിലെ സമ്മതം വായിച്ചെടുത്ത മനുവേട്ടൻ എനിക്കും ഒരു പുഞ്ചിരി സമ്മാനിച്ചു.
അത് ഒരു പൊട്ടിച്ചിരിയിലായിരുന്നു അവസാനിച്ചത്.
“ഈ സ്ഥലം എനിക്ക് ഇഷ്ടായി. ഞാൻ ഇവിടെ ആദ്യമായിട്ടാ വരുന്നത്..”
അത് കേട്ടതും മനുവേട്ടൻ എന്റെ കൈ കോർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
“ഇനി നമ്മൾ കാണാൻ കിടക്കുന്നതെ ഉള്ളു..ഇതല്ല ഇതിനുമപ്പുറം..കുറെ…”