ഒരു ഗേ ലവ് സ്റ്റോറി
“അതിനിപ്പോ ഞാൻ എന്ത് ചെയ്യണം”
ദേഷ്യത്തിൽ അയാളെ ഒന്ന് അഭിനന്ദിക്കുകപോലും ചെയ്യാതെ ഞാൻ മറുപടി നൽകി.
“നീ ഒന്നും ചെയ്യണ്ട..ജോലിക്ക് കേറുന്നത് നീ അറിഞ്ഞിരിക്കണമെന്ന് തോന്നി.”
അത് കേട്ടതും ഞാൻ പുച്ഛത്തോടെ ഒന്ന് മൂളി.
‘“നിന്റെ പഠനം എങ്ങനെ പോകുന്നു?.”
“കുഴപ്പമില്ല.അതിനു കുറവൊന്നും ഇല്ല”
എന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ ഒന്ന് തുറിച്ചുനോക്കി.
അയാൾ കുറച്ച്നേരം നിശബ്ദമായി നിന്നു.
ഞാനും ഒന്നും മിണ്ടാൻ പോയില്ല.
പെട്ടെന്ന് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ എന്നോട് ഒരുകാര്യം ചോദിച്ചു.
“നീ അന്ന് പറഞ്ഞ ആ ഇഷ്ടം, എന്നോട് ഇപ്പോളും ഉണ്ടോ?”
അത് കേട്ടതും ഞാൻ ആകെ നടുങ്ങിപ്പോയി.
എന്ത് പറയണം എന്നറിയാതെ ഞാൻ നിശ്ചലനായി നിന്നു.
“അന്ന് നീ പോയതിന് ശേഷം നീ എനിക്കായി വരച്ച എന്റെ ചിത്രം ഞാൻ നല്ലതുപോലെ നോക്കി..
അതിൽ നിനക്ക് എന്നോടുള്ള നിഷ്കളങ്കമായ സ്നേഹം എടുത്തു കാണിക്കുന്നുണ്ടായിരുന്നു.
കുറെ ആലോചിച്ചു.
നിന്നെക്കണ് കാര്യം പറയണമെന്നുണ്ടായിരുന്നു. നിന്റെ വീടിന്റെ അടുത്ത് വന്നു.
സ്കൂളിൽ വന്നു.
പക്ഷെ നിന്റെ മുമ്പിൽ വന്നു നില്ക്കാൻ എനിക്ക് നല്ല മടിയായിരുന്നു.
അത് കൊണ്ട് ഞാൻ പരമാവധി നിന്നിൽനിന്നും ഒളിച്ചാണ് നടന്നത്..
അന്ന് നീ ഇറങ്ങിപ്പോയതിന്ശേഷം മനസ്സിൽ മുരിക്കിന്റെ മുള്ള് കൊണ്ട നീറ്റലായിരുന്നു..!!